ഗായിക സിതാരയുടെ സംഗീത പരിപാടി നവി മുംബൈയിൽ

0

പ്രശസ്ത പിന്നണി ഗായിക സിതാര കൃഷ്ണകുമാർ നയിക്കുന്ന മ്യൂസിക് ബാൻഡ് പ്രോജക്റ്റ് മലബാറിക്കസിനായി നവി മുംബൈയിൽ വേദിയൊരുങ്ങുന്നു.

ഓണാഘോഷത്തോടനുബന്ധിച്ച് അത്തം ദിവസമാണ് നവി മുംബൈയിലെ വാഷി സിഡ്‌കോ കൺവെൻഷൻ സെന്ററിൽ സിതാരയുടെ ‘ഓണലാവ്’ മ്യൂസിക് ഷോ അരങ്ങേറുന്നത്. ഇതാദ്യമായാണ് സിതാര മഹാ നഗരത്തിൽ സംഗീത പരിപാടിയുമായെത്തുന്നത്.

വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ഗായികയാണ് സിതാര. റിയാലിറ്റി ഷോയിലൂടെയാണ് സിത്താര മലയാളി പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. അതിശയൻ എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാനരംഗത്ത് എത്തുന്നത്. മലയാളത്തിൽ മാത്രമല്ല ഇതര ഭാഷകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിലും അഭിനയിച്ചിട്ടുണ്ട്.

മീഡിയ ഈവന്റ് ഗ്രൂപ്പായ കേരള ഇൻഫോ മീഡിയയാണ് ഓണലാവിന്റെ സംഘാടകർ.

കൂടുതൽ വിവരങ്ങൾക്ക് 9747468253 / 8828828355

LEAVE A REPLY

Please enter your comment!
Please enter your name here