കല്യാൺ സെൻട്രൽ കൈരളി സമാജം ഓണാഘോഷം സെപ്റ്റംബർ 3ന്

0

കല്യാൺ സെൻട്രൽ കൈരളി സമാജം ഈ വർഷത്തെ ഓണാഘോഷം ഡോൺ ബോസ്കോ സ്‌കൂളിൽ വച്ച് വിവിധ കലാപരിപാടികളോട് കൂടി സെപ്റ്റംബർ 3 ഞായറാഴ്ച ആഘോഷിക്കുവാൻ തീരുമാനിച്ചു.

പതിവ് പോലെ പൂക്കള മത്സരം, നൃത്തനൃത്യങ്ങൾ, വടം വലി, സാംസ്‌കാരിക സമ്മേളനം കൂടാതെ വിഭവ സമൃദ്ധമായ ഓണസദ്യയോട് കൂടിയാണ് ആഘോഷ പരിപാടികൾ വിഭാവനം ചെയ്തിരിക്കുന്നത്.

2022-23 അധ്യയനവർഷത്തെ ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ സമാജം അംഗങ്ങളുടെ കുട്ടികളെ ക്യാഷ് അവാർഡ് നൽകി അനുമോദിക്കും. അർഹതയുള്ള കുട്ടികൾ സമാജം ഭരണസമിതിയുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here