അനാഥമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം സ്വാതന്ത്ര്യദിനമാഘോഷിച്ച് കല്യാൺ പേസ് ജൂനിയർ കോളേജ്

0

ഇന്ത്യയുടെ എഴുപത്തി ഏഴാമത് സ്വന്തന്ത്ര്യ ദിനം കല്യാണിലെ ആധർവാഡ് അനാഥമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം ആഘോഷമാക്കി കോളേജ് അധ്യാപകരും വിദ്യാർത്ഥികളും മാതൃകയായി

പേസ് കോളേജിലെ സ്റ്റുഡന്റസ് കൗൺസിൽ ഓഫ് പേസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ 15 അധ്യാപകരും 40 വിദ്യാർത്ഥികളും ചേർന്ന സംഘമാണ് കല്യാൺ ആധർവാഡ് അനാഥമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം രാജ്യത്തിൻറെ സ്വതന്ത്ര ദിനമാഘോഷിക്കാനെത്തിയത് . കോളേജ് പ്രധാന അധ്യാപകൻ ഡോ അക്ഷയ് മംഗവാഡെ നേതൃത്വം നൽകിയ പരിപാടിയിൽ കുട്ടികൾക്കായി ഉച്ചഭക്ഷണവും സ്റ്റുഡന്റസ് കൗൺസിൽ നൽകിയിരുന്നു

സ്വതന്ത്ര ദിന ചടങ്ങുകൾക്ക് ശേഷം കുട്ടികളുമായി സംവദിച്ചും സമയം ചിലവഴിച്ചുമാണ് ഇവരെല്ലാം മടങ്ങിയത്

LEAVE A REPLY

Please enter your comment!
Please enter your name here