മോഹൻലാൽ ചിത്രം നേരിന്റെ ചിത്രീകരണം തുടങ്ങി

0

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേരിന്റെ ചിത്രീകരണം ആരംഭിച്ചു. മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടൈറ്റിൽ മോഹൻലാൽ പ്രഖ്യാപിച്ചത്. ‘നീതി തേടുന്നു’ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. ചിത്രം ഒരു കോർട്ട് സസ്‍പെൻസ് ത്രില്ലറായിരിക്കും.

തിരുവനന്തപുരം വഴുതക്കാട് ഫ്രീ മേസൻസ് ക്ലബ്ബിൽ നടന്ന പൂജ ചടങ്ങോടെയാണ് ചിത്രത്തിനു തുടക്കമായത്. ചടങ്ങിൽ തിരുവനന്തപുരത്തെ മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ചലച്ചിത്ര പ്രവർത്തകരും പങ്കെടുത്തു.

ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം.

മോഹൻലാലിനു പുറമേ പ്രിയാമണി, അനശ്വര രാജൻ, ജഗദീഷ്, സിദ്ദീഖ്, ശ്രീധന്യ, നന്ദു, മാത്യു വർഗീസ്, കലേഷ്, ശാന്തി മായാദേവി.ഗണേഷ് കുമാർ, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, രമാദേവി, രശ്മി അനിൽ , ഡോ.പ്രശാന്ത് തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here