വേൾഡ് മലയാളി കൌൺസിൽ മുംബൈ പ്രൊവിൻസ് HSC SSC പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് തുടർപഠനത്തിനായി സ്കോളർഷിപ്പ് വിതരണം ചെയ്തു
വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രോവിൻസിന്റെ നേതൃത്വത്തിൽ അന്ധേരി സാകിനാക്കയിൽ ചേർന്ന പ്രത്യേക ചടങ്ങിൽ HSC SSC പരീക്ഷകളിൽ മികച്ച വിജയം നേടിയ അറുപതോളം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ പോയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ എത്തിയാണ് സ്കോളർഷിപ്പ് ഏറ്റു വാങ്ങിയത്.
വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് ചെയർമാൻ ഗോകുൽദാസ് മാധവൻ, പ്രസിഡണ്ട് കെ കെ നമ്പ്യാർ, സെക്രട്ടറി എം കെ നവാസ് കൂടാതെ ഗ്ലോബൽ സെക്രട്ടറി പോൾ പറപ്പിള്ളി എന്നിവർ വേദി പങ്കിട്ടു.
രാജ്യത്തിന്റെ ഉന്നത പദവികളിലെത്താനുള്ള ലക്ഷ്യത്തോടെയായിരിക്കണം തുടർപഠനമെന്നും നാടിന്റെ നന്മക്കും പുരോഗതിക്കും പ്രയോജനപ്പെടുന്ന സേവനങ്ങളിലൂടെ മാതൃകയാകാൻ കഴിയണമെന്നും കുട്ടികൾക്ക് പ്രചോദനമേകി വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായ പോൾ പറപ്പിള്ളി പറഞ്ഞു.
നിസ്വാർത്ഥരായ അംഗങ്ങളാണ് സംഘടനയുടെ ശക്തിയെന്നും, തുടർന്നും സാമൂഹിക പ്രതിബദ്ധതയോടെ വേൾഡ് മലയാളി കൗൺസിൽ മുന്നോട്ടു പോകുമെന്നും പ്രസിഡണ്ട് കെ കെ നമ്പ്യാർ പറഞ്ഞു.
മുൻകൂട്ടി റെജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ അർഹത പരിഗണിച്ച ശേഷമാണ് സംഘടന സ്കോളർഷിപ്പ് വിതരണം ചെയ്തത്.
80 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി വിജയിച്ച കുട്ടികൾക്കായിരുന്നു വേൾഡ് മലയാളി കൗൺസിൽ ഏർപ്പെടുത്തിയ സ്കോളർഷിപ്പ്. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മലയാളികളെ കൂടാതെ ഇതര ഭാഷക്കാരായ വിദ്യാർത്ഥികളും സ്കോളർഷിപ്പ് ഏറ്റു വാങ്ങുവാൻ എത്തിയിരുന്നു.
97 % മാർക്ക് നേടി ഉയർന്ന വിജയ ശതമാനം നേടിയ മിടുക്കിക്ക് സംഘടന ഏർപ്പെടുത്തിയ മാതൃകാപരമായ കർമ്മ പരിപാടിയെ കുറിച്ച് പറയുമ്പോൾ വാക്കുകളിൽ ചാരിതാർഥിത്വം
ജോയിന്റ് സെക്രട്ടറി ഓസ്റ്റിൻ മാർസലിൻ, ജോയിന്റ് ട്രഷറർ രാജേഷ് മാധവൻ കൂടാതെ WMC പ്രതിനിധികളായ തോമസ് ഓലിക്കൽ, സി പി സജീവൻ, എൻ മോഹൻദാസ്, രത്‌നകുമാർ, ഗിരീഷ്‌കുമാർ, അജയ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ട്രഷറർ രാജേഷ് മാധവൻ ചടങ്ങുകൾ നിയന്ത്രിച്ചു.
കെയർ ഫോർ മുംബൈ ജനറൽ സെക്രട്ടറി പ്രിയ വർഗീസ്, ആംചി മുംബൈ ഡയറക്ടർ പ്രേംലാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു .
ഉയർന്ന മാർക്ക് വാങ്ങി പാസ്സായ കുട്ടികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ച പ്രിയ സന്നദ്ധ സംഘടനയായ കെയർ ഫോർ മുംബൈയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കോവിഡ് കാലത്ത് രൂപം കൊണ്ട സംഘടന ഇതിനകം പതിനയ്യായിരം കുടുംബങ്ങൾക്കാണ് കൈത്താങ്ങായത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയായ വേൾഡ് മലയാളി കൗൺസിലിന്റെ പ്രവർത്തനങ്ങളെ പ്രിയ വർഗീസ് അഭിനന്ദിച്ചു.
ഹൃദയം തൊട്ട കർമ്മ പദ്ധതികളുമായി സേവന രംഗത്തു വ്യക്തി മുദ്ര പതിപ്പിച്ച വേൾഡ് മലയാളി കൗൺസിൽ ഇതിനകം മുംബൈയിലെ മുന്നൂറോളം നിർദ്ദനർക്കാണ് ചികിത്സാ സഹായങ്ങൾ നൽകി മാതൃകയായത്.
- മഹാനഗരത്തില് മലയാളത്തനിമയുടെ നൂപുരധ്വനികളുയര്ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം