നാസിക് കേരളാ സേവാ സമിതിയുടെ വാർഷികാഘോഷം

0

നാസിക് കേരളാ സേവാ സമിതിയുടെ 49 മത്തെ വാർഷികവും ഇന്ത്യയുടെ 77 മത്തെ സ്വാതന്ത്ര ദിനാഘോഷവും ഓഗസ്റ്റ് 15 ന് ദേഷ്പണ്ടേ മംഗൽ കാര്യാലയത്തിൽ നടന്നു .

പോലീസ് അധികാരി ദേവീദാസ് വൻഞ്ചാലെ, ആശ വേണുഗോപാൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. കേരള സേവാ സമിതി പ്രസിഡന്റ്‌ രഞ്ജിത്ത് നായർ അധ്യക്ഷ പ്രസംഗവും ജനറൽ സെക്രട്ടറി ജീ മുരളി നായർ സ്വാഗതവും പറഞ്ഞു.

കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും സമ്മാനിച്ചു . തുടർന്ന് നടന്ന ദേശഭക്തി കലാപരിപാടികളിൽ സമിതിയുടെ കുടുംബാഗങ്ങളും കുട്ടികളും പങ്കെടുത്തു. കേരള മഹിളാ സേവാ സമിതി പ്രസിഡന്റ്‌ അനിത മധുസൂദനൻ സെക്രട്ടറി ജയാ കുറുപ്പ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വൈസ് വൈസ് പ്രസിഡന്റ്‌ കോരുത് കോശി നന്ദി പ്രകാശിപ്പിച്ചു.

സമിതിയുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 24, 24 തീയതികളിലായി ഇച്ചാമണി മംഗൽ കാര്യാലയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here