തുരന്തോ എക്സ്‌പ്രസിന് പൻവേലിൽ സ്റ്റോപ്പ്

0

എൽ.ടി.ടി.-എറണാകുളം തുരന്തോ എക്സ്‌പ്രസിന് പൻവേലിൽ സ്റ്റോപ്പ് അനുവദിച്ചത് മുംബൈ മലയാളികൾക്ക് ആശ്വാസമാകും. നവിമുംബൈ, റായ്ഗഡ്, കല്യാൺ, അംബർനാഥ്, ഡോംബിവ്‌ലി മേഖലയിൽ നിന്നുള്ളവർക്ക് തീരുമാനം ഗുണമാകും. എൽടിടി– തിരുവനന്തപുരം നേത്രാവതി എക്സ്പ്രസിന് കൊങ്കൺ മേഖലയിലെ റോഹയിലും സംഗമേശ്വർ റോഡിലും പുതുതായി സ്റ്റോപ്പ് അനുവദിച്ചിരുന്നു. .

നിലവിൽ കുർളയിൽ നിന്നു പുറപ്പെട്ടാൽ രത്‌നാഗിരിയിലാണ് തുരന്തോ എക്സ്പ്രസിന് സ്റ്റോപ്പുള്ളത്. മഡ്ഗാവ്, മംഗളൂരു ജംക്‌ഷൻ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ മാത്രമാണ് അടുത്ത സ്റ്റോപ്പുകൾ. കുർള കഴിഞ്ഞാൽ അഞ്ചാമത്തെ സ്റ്റോപ്പിൽ എറണാകുളത്ത് എത്തുന്ന ട്രെയിനാണിത്. ഇതിനൊപ്പമാണ് പൻവേലിൽ കൂടി സ്റ്റോപ് അനുവദിച്ചത്.

ചൊവ്വ, ശനി ദിവസങ്ങളിലാണ് മുംബൈയിൽ നിന്നുളള തുരന്തോയുടെ സർവീസ്. രാത്രി 8.50ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് വൈകിട്ട് 3.17നു കോഴിക്കോട്ടും രാത്രി 7.40ന് എറണാകുളത്തും എത്തും.ബുധൻ, ഞായർ ദിവസങ്ങളിലാണ് എറണാകുളത്തു നിന്നുള്ള സർവീസ്. രാത്രി 9.30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാത്രി 9.45ന് എൽടിടിയിൽ എത്തിച്ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here