വിശാലകേരളം ഏർപ്പെടുത്തിയ ആദ്യ സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത എഴുത്തുകാരൻ പി.ആർ. നാഥൻ അർഹനായി.
2023 സെപ്തംബർ 17 ഞായറാഴ്ച നടക്കുന്ന സമാജത്തിന്റെ ഓണാഘോഷ പരിപാടിയിൽ ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള പുരസ്കാര സമർപ്പണം നിർവഹിക്കുന്നതായിരിക്കുമെന്ന് ബോംബെ കേരളീയ സമാജം സെക്രട്ടറി അറിയിച്ചു
മുംബൈയിലെ ആദ്യ മലയാളി കൂട്ടായ്മയായ നവതി പിന്നിട്ട ബോംബെ കേരളീയ സമാജം പ്രസിദ്ധീകരിക്കുന്ന വിശാല കേരളം 75 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് ബന്ധപ്പെട്ട എഴുത്തുകാർക്ക് സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നൽകി ആദരിക്കുന്നത്.
പ്രശസ്ത സാഹിത്യകാരിയും പ്രഭാഷകയും കവിയുമായ ഡോ: ജെ. പ്രമീളാദേവി, പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനും കവിയുമായ കാവാലം ശശികുമാർ, ദില്ലി സർവ്വകലാശാല മലയാളം വിഭാഗം മേധാവിയും പ്രശസ്ത സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ ഡോ.പി.ശിവപ്രസാദ് എന്നിവരടങ്ങുന്ന മൂന്നംഗ അവാർഡ് നിർണയ കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
വിശാലകേരളം ഏർപ്പെടുത്തിയ ആദ്യ സാഹിത്യ പുരസ്കാരത്തിനാണ് പ്രശസ്ത എഴുത്തുകാരൻ പി.ആർ. നാഥൻ അർഹനായിരിക്കുന്നത്. നോവലിസ്റ്റും തിരക്കഥാകൃത്തും ചെറുകഥാകാരനും പ്രഭാഷകനുമായ നാഥൻ വിശാല കേരളത്തിന്റെ താളുകൾ സമ്പന്നമാക്കിയ എഴുത്തുകാരനാണ്.
- മഹാനഗരത്തില്‍ മലയാളത്തനിമയുടെ നൂപുരധ്വനികളുയര്‍ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം