താനെ നായർ വെൽഫെയർ അസ്സോസിയേഷന് പുതിയ സാരഥികൾ

0

താനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന നായർ വെൽഫയർ അസ്സോസിയേഷൻ അടുത്ത മൂന്ന് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ആഗസ്റ്റ് 15ന് സംഘടനയുടെ ശ്രീനഗർ ഓഫീസിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി യെയും തെരെഞ്ഞെടുത്തത്.

ശ്രീകാന്ത് നായർ പ്രസിഡന്റ്‌, മണി നായർ വൈസ് പ്രസിഡന്റ്‌, ശിവപ്രസാദ് നായർ സെക്രട്ടറി. രാധാകൃഷ്ണ പിള്ള ജോയിന്റ് സെക്രട്ടറി, പി. പി വേണു ട്രഷറർ, ഗിരീഷ് നായർ ജോയിന്റ് ട്രെഷറർ എന്നിവരെ ഭാരവാഹികളായും കമ്മിറ്റി അംഗങ്ങളായി അരവിന്ദൻ നായർ, സോമശേഖരൻ പിള്ള,
ജീ.ഉണ്ണികൃഷ്ണൻ നായർ, രഘുദാസ് നായർ, പത്മനാഭൻ നായർ, ചന്ദ്രൻ നായർ, അനിൽകുമാർ നായർ,രഘുനാഥ് നായർ,കരുണാകരൻ പിള്ള എന്നിവരെയും ഇന്റെർണൽ ഓഡിറ്ററായി രാജനാരായണൻ നായരേയും തിരഞ്ഞെടുത്തു. എസ് വിജയൻ നായർ വരണാധികാരിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here