ആശരണർക്ക് സഹായഹസ്തവുമായി ഹിൽഗാർഡൻ അയ്യപ്പ ഭക്തസംഘം

0

കഴിഞ്ഞ 28 വർഷമായി ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായ സംഘടനയാണ് താനെ ആസ്ഥാനമായ ഹിൽഗാർഡൻ അയ്യപ്പ ഭക്തസംഘം.

സെന്റ് ജോസഫ് ഇംഗ്ലീഷ് സ്കൂളിൽ പഠിക്കുന്ന നിർധന കുടുംബങ്ങളിൽ നിന്നുള്ള 3 പെൺകുട്ടികളുടെ ഒരു വർഷത്തെ മുഴുവൻ പഠന ചിലവുകൾ ഏറ്റെടുത്താണ് സംഘടന വീണ്ടും സാമൂഹിക പ്രതിബദ്ധത തെളിയിച്ചത് . കുട്ടികളുടെ ജീവിത സാഹചര്യം മനസിലാക്കിയ സ്കൂൾ അധികൃതരാണ് സഹായാഭ്യർത്ഥനയുമായി ഹിൽഗാർഡൻ അയ്യപ്പ ഭക്തസംഘത്തിലെ അംഗങ്ങളെ സമീപിച്ചത്.

തുടർന്നാണ് സംഘടന ഭാരവാഹികളായ ശശികുമാർ നായർ, കെ ജി കുട്ടി എന്നിവർ സ്കൂളിലെത്തി പെൺകുട്ടികളുടെ പഠന ചെലവിനായി 35,760 രൂപയുടെ ചെക്ക് കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here