ശ്രീനാരായണ മന്ദിര സമിതിയുടെ വനിതാ വിഭാഗം ശ്രീ ശാരദ മഹിളാ വെഞ്ചർ ലിമിറ്റഡ് രജിസ്റ്റർ ചെയ്യുകയും അതിൻ്റെ ആഭിമുഖ്യത്തിൽ നയ്രാസ് നെസ്റ്റ് (Nyras Nest) എന്ന നാമധേയത്തിൽ
പ്രീ സ്ക്കൂളിന്റേയും ഡേ കെയർ സെന്ററിന്റെയും ഉദ്ഘാടനം നെരൂളിൽ, സമിതി ചെയർമാൻ എൻ.മോഹൻദാസ് നിർവഹിച്ചു.
വനിതകളുടെ മാത്രം പങ്കാളിത്തത്തിൽ ആരംഭിക്കുന്ന ഈ പ്രസ്ഥാനം അവരുടെ ദൈനംദിന ജീവിതത്തിൽ പുരോഗമനപരമായ വളർച്ചയും സമൂഹനന്മയ്ക്ക് നാന്ദി കുറിക്കുമെന്നും തുടർന്നും ഈ കമ്പനിക്ക് ഇതുപോലെ മറ്റു സ്ഥലങ്ങളിൽ ആരംഭിക്കാൻ പദ്ധതി ഉണ്ടെന്നും ചെയർമാൻ പറഞ്ഞു.

വിദ്യകൊണ്ട് പ്രബുദ്ധരാകുവാനും, വ്യവസായം കൊണ്ട് അഭിവൃദ്ധിവരിക്കാനും ഉപദേശിച്ച ഗുരുദേവന്റെ ആപ്തവാക്യം നടപ്പിലാക്കാൻ വനിതകളെ പ്രാപ്തരാക്കാൻ ലക്ഷ്യമിടുകയാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യമെന്ന് ചടങ്ങിൽ സംബന്ധിച്ചു കൊണ്ട് ജനറൽ സെക്രട്ടറി ഒ കെ പ്രസാദ് പറയുകയുണ്ടായി.
ട്രഷറർ.വിവി.ചന്ദ്രൻ,മഹിളാവെഞ്ചർ ഡയറക്ടർമാരായ വത്സാചന്ദ്രൻ ,പുഷ്പാമാർബ്രോസ്, വനിതാവിഭാഗം കോ ഓഡിനേറ്റർ മായാസഹജൻ, സോണൽ സെക്രട്ടറി മാരായ എൻ.എസ്.രാജൻ, പി.പി.കമലാനന്ദൻ,വി.വി.മുരളീധരൻ, മഹിളാ വിഭാഗം കൺവീനർ സുമാപ്രകാശ്, സെക്രട്ടറി വിജയാരഘുനാഥ്, പ്രസന്നാ അരവിന്ദാക്ഷൻ എന്നിവരും സന്നിഹിതരായിരുന്നു.
- മഹാനഗരത്തില്‍ മലയാളത്തനിമയുടെ നൂപുരധ്വനികളുയര്‍ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം