ഭീമൻ പൂക്കളത്തിനായി പൻവേൽ റെയിൽവേ സ്റ്റേഷനിൽ വേദിയൊരുങ്ങുന്നു

0

മഹാരാഷ്ട്രയിൽ ആദ്യമായി പൂക്കളത്തെ ജനകീയമാക്കിയ സംഘടനയാണ് കേരളീയ കൾച്ചറൽ സൊസൈറ്റി. 2007-മുതൽ പതിനാല് വർഷക്കാലമായി ഓണ നാളിൽ പൻവേൽ റെയിൽവേ സ്റ്റേഷനിൽ പൂക്കളമൊരുക്കിയാണ് മലയാളികളുടെ സ്വന്തം ഓണത്തെ ആഘോഷമാക്കുന്നത്. മഹാമാരിക്കാലത്തും പ്രളയക്കെടുതിയിലും മാത്രമാണ് ആഘോഷങ്ങൾ മാറ്റി വച്ചത്.

ഈ വർഷം 60 അടി വിസ്തീർണമുള്ള ഓണപ്പൂക്കളമാണ് കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ റയിൽവേ സ്റ്റേഷനിൽ ഒരുക്കുന്നത്. ഓഗസ്റ്റ് 27 രാത്രി മുതൽ പൂക്കളത്തിനുളള ഒരുക്കങ്ങൾ തുടങ്ങും. 29ന് എട്ടു മണിക്ക് പൂക്കളം പൊതു ജനങ്ങൾക്കായി സമർപ്പിക്കും. റയിൽവേ ഉദ്യോഗസ്ഥരും, സാമൂഹിക സാംസ്കാരിക പ്രവർത്തകരും ചേർന്ന് റയിൽവേ സ്റ്റേഷനിലെ ഓണാഘോഷത്തിന് തിരി തെളിയിക്കും
നൂറിൽപരം ആളുകൾ ചേർന്ന് ഒന്നര ടൺ പൂവുകളാണ് പൂക്കളമൊരുക്കാനായി സമാഹരിക്കുന്നതെന്ന് കേരളീയ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് മനോജ് കുമാർ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക് – 9967327424 / 9324929113

LEAVE A REPLY

Please enter your comment!
Please enter your name here