വിസ്മയക്കാഴ്ചയായി ഭീമൻ പൂക്കളം; ഓണാവേശം വാനോളമുയർത്തി ഇന്ന് വൈകീട്ട് പുലിക്കളിയും

0

സീവുഡ്സ് മലയാളി സമാജവും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ കോംപ്ലക്സുകളിലൊന്നായ നെക്സസ് മാളും ചേർന്നൊരുക്കിയ ഭീമൻ പൂക്കളം ഇന്ന് രാവിലെ പൊതുജനങ്ങൾക്കായി സമർപ്പിച്ചു . നവി മുംബൈയിലെ തിരക്കേറിയ മാളുകളിൽ ഒന്നായ നെക്സസ് അങ്കണം അക്ഷരാർഥത്തിൽ ഓണാഘോഷ വേദിയായി മാറുമ്പോൾ നഗരത്തിലെ മലയാളികൾക്കും അഭിമാന മുഹൂർത്തം.

ഇന്ന് വൈകീട്ട് നാലര മണിയോടെ വേട്ടക്കാരനും പുലികളും കളിച്ചുതുള്ളി പൂക്കളത്തിനരികിൽ എത്തുമ്പോൾ നെക്സസ് മാൾ ആർപ്പ് വിളിച്ച് ആഘോഷിക്കും. പുലിക്കളി കാണാൻ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്നത് നഗരത്തിലെ കുട്ടികളുമാണ്. ഇതര ഭാഷക്കാരടക്കം വലിയൊരു ജനാവലിയാകും നഗരത്തിലെത്തുന്ന പുലികളെ ആരവങ്ങളോടെ വരവേൽക്കുക

കേരളത്തിൽ നിന്നെത്തുന്ന കലാകാരന്മാരാണ് മഹാനഗരത്തിൽ ആദ്യമായി പുലിക്കളിയുമായെത്തുന്നത്. തുടർന്നുള്ള കലാ സാംസ്ക്കാരിക പരിപാടികളിൽ നിരവധി ലക്ഷ്മീവേഷങ്ങളും അരങ്ങേറും.

ഓണവും കേരളവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഐതിഹ്യങ്ങളേയും ആസ്പദമാക്കി ഒരുക്കുന്ന ഓണം ഓപ്പുലൻസ് എന്ന കലാസന്ധ്യയിൽ മെഗാപ്പൂക്കളത്തിന് പുറമേ കഥകളി, മവേലി വരവേൽപ്പ്, ചെണ്ടമേളം, തിരുവാതിരക്കളി, മോഹിനിയാട്ടം, ഫ്യൂഷൻ നൃത്തം എന്നിവയുമുണ്ടാവുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു. ഓണത്തെയും കേരള സംസ്ക്കാരത്തേയും പകർന്നാടുന്ന ഓണം ഓപ്പുലൻസ് നെക്സസ് മാളിലെത്തുന്ന ഇതര ഭാഷക്കാർക്കും വിസ്മയക്കാഴ്ചയൊരുക്കും

LEAVE A REPLY

Please enter your comment!
Please enter your name here