ഗുരു ജയന്തി ആഘോഷത്തിന് സെപ്റ്റംബർ 3ന് തിരി തെളിയും; മഹാരാഷ്ട്ര മുഖ്യമന്ത്രി മുഖ്യാതിഥി

0

ശ്രീനാരായണ ഗുരുവിന്റെ 169മത് ജയന്തി ആഘോഷ പരിപാടികൾക്ക് സെപ്‌റ്റംബർ 03 ഞായറാഴ്ച്ച രാവിലെ 9 മണിക്ക് മഹാഗുരുപൂജയോടെ താനെ വെസ്റ്റ് വാഗ്ലേ എസ്റ്റേറ്റിലെ സെറ്റ് ലോറൻസ് സ്കൂൾ ഓഡിറ്റോറിയം വേദിയാകും.

മുംബൈ-താനെ യൂണിയൻ പ്രസിഡന്റ് എം.ബിജുകുമാറിന്റെ അദ്ധ്യക്ഷതയിൽ പത്ത് മണിക്ക് നടക്കുന്ന ജയന്തി പൊതുസമ്മേളനത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ മുഖ്യാതിഥിയായിരിക്കും.

ശ്രീനാരായണ ധർമ്മ പരിപാലന യോഗം,മുംബൈ-താനെ യുണിയന്റെ കീഴിലുള്ള ശാഖാ യോഗങ്ങൾ, വനിതാസംഘം യൂണിയൻ, വൈദിക സമിതി,യൂത്ത് മൂവ്മെന്റ്, ബാലജനയോഗം, കുമാരി സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഗുരുജയന്തി സംഘടിപ്പിക്കുന്നത്.

എസ്.എൻ.ഡി.പി.യോഗം വനിതാ സംഘം കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഡ്വക്കേറ്റ് സംഗീത വിശ്വനാഥൻ ഗുരുജയന്തി ആഘോഷം ഉത്‌ഘാടനം നിർവഹിക്കും. ചങ്ങനാശ്ശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ജയന്തി സന്ദേശവും അനുഗ്രഹ പ്രഭാഷണം നടത്തും.

നരേഷ് മസ്‌കർ (ശിവസേന ജില്ലാപ്രമുഖ് ),കോർപറേറ്റർമാരായ രവീന്ദ്ര ഫാട്ടക്ക്,റാം രാപാലെ,പ്രകാശ് ഷിൻഡെ,യോഗേഷ് ജാൻകർ,അഖില ഭാരതീയ ഭണ്ഡാരി മഹാസംഘ് പ്രസിഡന്റ് നവീൻചന്ദ്ര ഭണ്ഡീവഡേക്കർ,യോഗം ബോർഡ് മെമ്പർ ബാലേഷ് ബാലപ്പൻ,നിയുക്ത ബോർഡ് മെമ്പർ വി.കെ.ഉത്തമൻ,കൗൺസിൽ അംഗങ്ങളായ പി.കെ.ബാലകൃഷ്ണൻ, പി.സി.അനിരുദ്ധൻ, ബി.സുശീലൻ, അനിലൻ പി.എസ്.സാബു പരമേശ്വരൻ,ശിവരാജൻ ,വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ രഞ്ജിത്ത്,വൈസ് പ്രസിഡന്റ് ബീന സുനിൽ കുമാർ,സെക്രട്ടറി ശോഭന വാസുദേവൻ,ഖജാൻജി ഷിജി ശിവദാസൻ,ആഘോഷ കമ്മിറ്റി കൺവീനർമാരായ എം.പി.അജയ് കുമാർ, ഹരി സ്വാമി തുടങ്ങി കലാ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ സ്വാഗതം ആശംസിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ.മോഹൻ കൃതജ്ഞത രേഖപ്പെടുത്തും. ചടങ്ങിൽ അദ്ധ്യയന വർഷം എസ്.എസ്.സി & എച്.എസ്.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ അംഗങ്ങളുടെ കുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകി ആദരിക്കും.

ഗുരുജയന്തിയുടെ ഭാഗമായി ദിവ്യപ്രബോധന യഞ്ജവും നടക്കും.ശാഖയുടെ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ വിഭവ സമൃദ്ധമായ ചതയ സദ്യക്ക് ശേഷം ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് അഞ്ച് മണിവരെ നടത്തപ്പെടും.51 പേരടങ്ങുന്ന ആഘോഷ കമ്മിറ്റി രൂപീകരിച്ച് ജയന്തിയുടെ വിജയത്തിന് പ്രവർത്തിക്കുന്നതായി യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here