ഓണനാളിൽ ഒരു മലയാളിയും ഭക്ഷണത്തിന് ബുദ്ധിമുട്ടരുത് എന്ന സന്ദേശമുയർത്തിയാണ് ഇക്കുറിയും കെയർ ഫോർ മുംബൈ എന്ന സന്നദ്ധ സംഘടന ഓണസദ്യക്കായുള്ള കേരളീയ ഭക്ഷണ സാമഗ്രഹികൾ നൽകിയത്.
മുംബൈയുടെ വിവിധ മേഖലകളിൽ നിന്ന് നേരിട്ടും സംഘടനകൾ വഴിയും ലഭിച്ച അഭ്യർഥനകൾ മാനിച്ചാണ് ഉത്രാട ദിവസം നൂറോളം കുടുംബങ്ങളിൽ ഓണക്കിറ്റുകൾ എത്തിച്ച് നൽകിയതെന്ന് കെയർ ഫോർ മുംബൈ പ്രസിഡന്റ് എം കെ നവാസ് പറഞ്ഞു. ജെറിമെറി, സാകിനാക്ക, അസൽഫ, ഘാട്കോപ്പർ, വാഗ്ലെ എസ്റ്റേറ്റ്, താനെ, ഉൾവെ, വാഷി തുടങ്ങിയ സ്ഥലങ്ങളിലെത്തിയാണ് സെക്രട്ടറി പ്രിയ വർഗീസ് അടക്കമുള്ളവർ കിറ്റുകൾ എത്തിച്ചു നൽകുന്നതിന് നേതൃത്വം നൽകിയത്.
രണ്ടു തരം അരി, പരിപ്പ്, തേങ്ങ, വെളിച്ചെണ്ണ, പപ്പടം, പാലട മിക്സ്, അവിയൽ, പച്ചക്കറികൾ, മുളക് പൊടി, സാംബാർ പിടി, കായ വറുത്തത്, ശർക്കര വരട്ടി തുടങ്ങി പതിനേഴോളം ഐറ്റം അടങ്ങുന്ന കിറ്റുകളാണ് ആവശ്യക്കാർക്ക് വിതരണം ചെയ്തത്.
- മഹാനഗരത്തില്‍ മലയാളത്തനിമയുടെ നൂപുരധ്വനികളുയര്‍ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം