നഗരം കെടാതെ കാക്കുന്ന നന്മയുടെ തിരിനാളമായി ആദർശ വിദ്യാലയത്തിലെ ഓണാഘോഷം

0

മുംബൈയിൽ സ്കൂൾ വിദ്യാർഥികൾ ചേർന്നവതരിപ്പിച്ച ഓണാഘോഷ പരിപാടികൾ ശ്രദ്ധേയമായി. ജാതിയുടെയും മതത്തിന്റെയും പേരിൽ സ്കൂൾ കുട്ടികളെ പോലും പീഡിപ്പിക്കുന്ന വാർത്തകൾക്കിടയിലാണ് മനുഷ്യർ എല്ലാവരും ഒന്നാണെന്ന മഹത്തായ ഓണ സന്ദേശം പകർന്നാടി ആദർശ് വിദ്യാലയത്തിലെ അധ്യാപരും മാനേജ്മെന്റും ചേർന്ന് ഓണാഘോഷത്തെ അവിസ്മരണീയമാക്കിയത്

ചെമ്പൂർ ആസ്ഥാനമായ ആദർശ് വിദ്യാലയത്തിലെ ഓണാഘോഷം കുട്ടികളുടെ മനസ്സുകൾക്ക് പകർന്ന് നൽകിയത് നന്മയുടെയും സാഹോദര്യത്തിന്റെയും മാനുഷികതയാണ്.

മലയാളി വിദ്യാർത്ഥികൾക്കൊപ്പം ഇതര ഭാഷക്കാരായ കുട്ടികളും ചേർന്നാണ് ഓണത്തിന്റെ ഐതിഹ്യവും
സമത്വവും വിളിച്ചോതുന്ന പരിപാടികൾ വേദിയിൽ പകർന്നാടിയത്. കെട്ട കാലത്തിന്റെ നന്മകൾക്ക് നാമ്പുകൾ മുളക്കുന്ന അനുഭവമായി ഈ ഓണാഘോഷം

പഠനത്തോടൊപ്പം കുട്ടികളിൽ വിവേചനമില്ലാതെ സമത്വവും സാഹോദര്യവും പരസ്പര സഹകരണവും വളർത്തിയെടുക്കുകയാണ് സ്കൂൾ മാനേജ്‌മന്റ് ലക്ഷ്യമിടുന്നത്

വൈവിധ്യമാർന്ന ഓണാഘോഷ പരിപാടികൾ നിറഞ്ഞ കൈയ്യടികളോടെ ആസ്വദിച്ചാണ് ഓണം പകർന്ന് നൽകുന്ന നന്മയുടെ സന്ദേശവും മനസിലേറ്റി ഇവരെല്ലാം മടങ്ങിയത്. നഗരം കെടാതെ കാക്കുന്ന നന്മയുടെ തിരിനാളമായി വിദ്യാലയത്തിലെ ഓണാഘോഷം

LEAVE A REPLY

Please enter your comment!
Please enter your name here