ഓണപ്പൂത്താലവുമായി മുംബൈ മലയാളികൾ

0

മഹാനഗരം ഓണാഘോഷ ലഹരിയിൽ ആറാടുമ്പോൾ ഓണപ്പാട്ടിന്റെ മധുരവുമായി എത്തിയിരിക്കയാണ് മുംബൈയിലെ മലയാളികൾ. YesWe Creations ഒരുക്കിയ മ്യൂസിക് ആൽബം പുറത്തിറക്കി രണ്ടു ദിവസം പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഷീബവാസന്റെ വരികൾക്ക് യുവ സംഗീത സംവിധായകനും ഗായകനുമായ മഹേശ്വരാണ് ഈണമിട്ട് പാടിയിരിക്കുന്നത്.

” ഓണപ്പൂത്താലം” എന്ന് പേരിട്ടിരിക്കുന്ന ഈ ആൽബത്തിൽ ഹൃത്വിക് ചന്ദ്രനാണ് ക്യാമറയും എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നത്.

ചിൽഡ്രൻസ് ക്ലബ് നവിമുംബയിലെ കലാകാരന്മാരാണ് ദൃശ്യാവിഷ്കാരം നിർവഹിച്ചിട്ടുള്ളത്. പ്രൊഡക്ഷൻ & ഡയറക്ഷൻ – വാസൻ വീരച്ചേരി, കൊറിയോഗ്രാഫി- സുസ്മിത രതീഷ്, മേക്കപ്പ് – കലാമണ്ഡലം ശ്രീലക്ഷ്മി, അസോസിയേറ്റ് ക്യാമറ – സുമിത് സുധീഷ്, ഓർക്കസ്‌ട്രേഷൻ – റേൽസ് രോപ്സൺ എന്നിവരാണ് അണിയറയിൽ പ്രവർത്തിച്ചത്.

ഉൽവയിൽ ഉള്ള റാംഭാഗ് ഗാർഡനിൽ വച്ചാണ് ഈ ആൽബം ചിത്രീകരിച്ചത്. കാലങ്ങളായി കണ്ടുവരുന്ന കോമാളിവേഷക്കാരനായ മാവേലിക്ക് പകരം യുവത്വത്തിന്റെ പ്രതീകമായ മാവേലിയായി പ്രജകൾക്ക് ആശംസകൾ നേരാൻ എത്തിയത് ശ്യംലാൽ മണിയറ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here