നവി മുംബൈയിൽ ഓട്ടോ റിക്ഷയിൽ ബോംബ് കണ്ടെത്തി; നഗരം അതീവ ജാഗ്രതയിൽ

0

നവി മുംബൈ വാഷിയിൽ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ റിക്ഷയിൽ ബോംബ് കണ്ടെത്തിയത് നഗരത്തിൽ ഭീതി പടർത്തി. സെക്ടർ 20 ബ്ലൂ ഡയമണ്ടിന് സമീപമാണ് സംഭവം . തുടർന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കുകയായിരുന്നു. മുംബൈയിലെ താജ് ഹോട്ടലിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടതായിപോലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാതന്റെ ഫോൺ ലഭിച്ചതിന് പുറകെയാണ് വാഷിയിൽ സംഭവം നഗരത്തിൽ സുരക്ഷാ ഭീഷണി ഉയർത്തിയിരിക്കുന്നത്.

കടൽ മാർഗ്ഗം മുംബൈയിലെത്തിയ രണ്ടു പാകിസ്ഥാൻ പൗരന്മാർ സ്ഫോടനം നടത്താൻ പദ്ധതിയിട്ടതായാണ് മുംബൈ പോലീസിന്റെ പ്രധാന കൺട്രോൾ റൂമിലേക്ക് അജ്ഞാതന്റെ ഫോൺ ലഭിച്ചത്. ഫോൺ ചെയ്ത ജഗദംബ പ്രസാദ് സിംഗ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here