ജനസാഗരമായി മന്ദിര സമിതിയുടെ ഗുരു ജയന്തി ആഘോഷം

0

ശ്രീനാരായണ മന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന 169 മത് ഗുരുജയന്തി ആഘോഷം മികച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി., ചെമ്പൂർ വിദ്യാഭ്യാസ സമുച്ഛയത്തിൽ നടന്ന ചടങ്ങുകൾക്ക് ഇന്ന് രാവിലെ 9 മണിയോടെ ഗുരു മന്ദിരത്തിൽ നടന്ന ഗുരു പൂജയോടെ തുടക്കമായി. തുടർന്ന് 10 മണിക്ക് ആരംഭിച്ച പൊതുസമ്മേളനത്തിൽ സമതി പ്രസിഡന്റ് എം ഐ ദാമോദരൻ അധ്യക്ഷത വഹിച്ചു.

സമിതിയുടെ ഭാവി വികസനങ്ങൾക്കൊപ്പം ഗുരുവിന്റെ പഠനങ്ങളും തത്വങ്ങളും പ്രചരിപ്പിക്കുവാനും സമിതി സമയം കണ്ടെത്തുന്നുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി. സമിതി ചെയർമാൻ എൻ മോഹൻദാസ് സ്വാഗതം ആശംസിച്ചു. മഹിളകളുടെ ഉന്നമനത്തിനായാണ് ശ്രീശാരദ മഹിളാ സംരംഭത്തിന് തുടക്കമിട്ടതെന്ന് മോഹൻദാസ് അറിയിച്ചു.,

പ്രൊഫസർ ഗോപാൽ ഗുരു മുഖ്യാതിഥിയായിരുന്നു. കേരളത്തിൽ നടമാടിയിരുന്ന ജാതി വിവേചനത്തിനെതിരെ ശ്രീനാരായണ ഗുരുദേവൻ നടത്തിയ പോരാട്ടങ്ങൾ ഇനിയും തുടരേണ്ടതുണ്ടെന്ന് പ്രൊഫസർ ഓർമിപ്പിച്ചു. ഇന്നും പലയിടങ്ങളിലും ജാതി സ്പർദ്ധ നിലൽക്കുന്നുണ്ടെന്നും സ്ത്രീകളുടെ വസ്ത്രധാരണത്തിൽ പോലും അത് തിരിച്ചറിയാൻ സാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ അവസരങ്ങളിൽ ഗുരുവിനെ ഓർക്കാതിരിക്കാൻ സാധിക്കില്ലെന്നും പ്രൊഫസർ ഗോപാൽ ഗുരു കൂട്ടിച്ചേർത്തു.

എസ് ഗോപാലകൃഷ്ണൻ, സ്വാമി ഹൃതംബരാനന്ദ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു .ഗുരു തർജമ ചെയ്ത 3 കൃതികളെ ആസ്പദമാക്കിയാണ് എസ് ഗോപാലകൃഷ്ണൻ, സംസാരിച്ചത്. ഗുരുവിന്റെ വചനങ്ങൾ എക്കാലവും പ്രസക്തിയുള്ളതാണെന്നും നമ്മൾ സഹയാത്രികരാകാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..

സ്വാമി ഹൃതംബരാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഗുരുദേവന്റെ ദീർഘ വീക്ഷണം ഇന്നത്തെ കാലത്തു പ്രാവർത്തികമാക്കാൻ കഴിയുന്നതിന്റെ ഉദാഹരണമാണ് ചന്ദ്രയാൻ 3, ആദിത്യ എൽ 1 എന്നിവയുടെ വിക്ഷേപണമെന്ന് സ്വാമി അവകാശപ്പെട്ടു.

തുടർന്ന് ജനറൽ സെക്രട്ടറി ഓ കെ പ്രസാദ് ആമുഖ പ്രസംഗം നടത്തി. ശ്രീനാരായണ ഗുരു ധർമ്മവും ദർശനവും പുലർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ശ്രീനാരായണ മന്ദിരസമിതിയുടെ അലിഖിതമായ കർമ്മമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹോങ്കോങ്ങിൽ ക്വീൻ എലിസബത്ത് സ്റ്റേഡിയത്തിൽ നടന്ന പുരുഷന്മാരുടെ ക്ലാസിക് ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അക്ഷയ് ഷൺമുഖനെ ചടങ്ങിൽ ആദരിച്ചു. ആയോധന കലയിൽ സ്വർണമെഡൽ ജേതാവായ മിസ് അനന്യ അവിനാഷിനെയും ചടങ്ങിൽ ആദരിച്ചു.

സമിതിയുടെ മുതിർന്ന അംഗമായ സി.കെ.സുധാകരനെയും സഹധർമ്മിണി ശകുന്തള സുധാകരനെയും ആദരിച്ചു.

ഉയർന്ന മാർക്ക് കരസ്ഥമാക്കിയ 40 ഓളം വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡ് വിതരണം ചെയ്തു.

സമതി വൈസ് ചെയര്മാൻ എസ് ചന്ദ്രബാബു നന്ദി പ്രകാശിപ്പിച്ചു.

സമിതിയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങൾ ചേർന്നവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് തിളക്കമേകി.

ട്രഷറർ വി വി ചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി വി എൻ അനിൽകുമാർ, അസിസ്റ്റന്റ് ട്രഷറർ പി പൃഥി രാജ് സോണൽ സെക്രട്ടറിമാരായ പി കെ ആനന്ദൻ, എൻ സ് രാജൻ, പി ജി ശശാങ്കൻ, ഹരീന്ദ്രൻ പി, ഉണ്ണികൃഷ്ണൻ പി, വി വി മുരളീധരൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം എം രാധാകൃഷ്ണൻ കൂടാതെ കമ്മറ്റി അംഗങ്ങളായ മനു മോഹൻ, മിനി മനു, പ്രേംകുമാർ, അനിൽകുമാർ, ആൽബിൻകുമാർ, സജീവ്, വി. ൻ. പവിത്രൻ, രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് ഏകോപനം നിർവഹിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here