ഡോംബിവലി ശാഖയിൽ ഗുരുജയന്തി ആഘോഷം സെപ്റ്റംബർ 17 ന്

0

ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഡോംബിവലി ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരയണ ഗുരുവിന്റെ 169 മത് ജയന്തി ഞായറാഴ്ച്ച, സെപ്റ്റംബർ 17 ന് രാവിലെ 10 മണിമുതൽ ഡോംബിവലി വെസ്റ്റ് ശ്രീനാരായണ നഗർ മോഡൽ ഇംഗ്ലീഷ് സ്‌കൂളിലെ തുഞ്ചൻ സ്മാരക ഹാളിൽ വെച്ച് ആഘോഷിക്കപ്പെടുന്നു.

വനിതാസംഘം യൂണിറ്റും യൂത്ത് മൂവ്മെന്റും സംയുക്തമായാണ് ജയന്തി ആഘോഷം സംഘടിപ്പിക്കുന്നത്.

ശാഖാ പ്രസിഡന്റ് ബാബു ബാലകൃഷ്ണന്റെ അദ്ധ്യക്ഷത വഹിക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സാഹിത്യകാരനും കവിയുമായ സി.പി.കൃഷ്‌ണകുമാർ മുഖ്യാതിഥിയായിരിക്കും. കോർപറേറ്റർ രമേശ് എസ്.മാത്രെ,യൂണിയൻ പ്രസിഡന്റ് എം.ബിജു കുമാർ,യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ രഞ്ജിത്ത്, സെക്രട്ടറി ശോഭന വാസുദേവൻ,യുണിറ്റ് പ്രസിഡന്റ് ഷൈനി ഗിരിസുതൻ, വൈസ് പ്രസിഡന്റ് രാധാമണി ചന്ദ്രശേഖരൻ,സെക്രട്ടറി ഷബ്‌ന സുനിൽ കുമാർ,യൂത്ത് മൂവ് മെന്റ് പ്രസിഡന്റ് അരുൺ ഉത്തമൻ,വൈസ് പ്രസിഡന്റ് സുമേഷ് സുരേഷ് എന്നിവർ അനുഗ്രഹപ്രഭാഷണം നിർവ്വഹിക്കും.

ശാഖാ സെക്രട്ടറി ഇ.കെ.അശോകൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് വി.കെ.മംഗളാനന്ദൻ കൃതജ്ഞതയും രേഖപ്പെടുത്തുന്ന ചടങ്ങിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികളിൽ ഉയർന്ന മാർക്ക് വാങ്ങിയവർക്ക് മെറിറ്റ് അവാർഡ് നൽകി ആദരിക്കും.

ഉച്ചയ്ക്ക് ചതയ സദ്യയ്ക്ക് ശേഷം കലാപരിപാടികൾ അരങ്ങേറുമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിജു.വി അറിയിച്ചു.വിശദവിവരങ്ങൾക്ക് ശാഖാ സെക്രട്ടറി ഇ.കെ.അശോകൻ 9167127990 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .

LEAVE A REPLY

Please enter your comment!
Please enter your name here