വേൾഡ് മലയാളി കൗൺസിൽ ഉമ്മുൽഖുവൈൻ പ്രൊവിൻസ് ഭാരവാഹികൾ ചുമതലയേറ്റു

0

വേൾഡ് മലയാളി കൗൺസിൽ ഉമ്മുൽഖുവൈൻ പ്രൊവിൻസ് ഭാരവാഹികൾ ഔദ്യോദികമായി ചുമതലയേറ്റു.

ചെയർമാൻ ചാക്കോ ഊളക്കാടൻ, പ്രസിഡൻറ് സുനിൽ ഗംഗാധരൻ, ജനറൽ സെക്രട്ടറി മാത്യു ഫിലിപ്പ്, ട്രഷറർ മധു നായർ എന്നിവരും മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു.

2023 മുതൽ 2025 കാലയളവിലേക്കുള്ള കലാ സാംസ്‌കാരിക പരിപാടികൾ ,കായിക- ജീവകാരുണ്യ- പരിസ്ഥിതി വിഷയങ്ങളെ ആസ്പദമാക്കി പുതിയ പരിപാടികൾ രൂപപ്പെടുത്തി വരുന്നു.

ആദ്യ സംരംഭമെന്ന നിലയിൽ വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗവും സിനിമാഗാന രചയിതാവുമായ എം.ടി പ്രദീപ് കുമാർ രചിച്ച് വിദ്യാധരൻ മാസ്റ്റർ മനോഹരമായി ചിട്ടപ്പെടുത്തി, മധു ബാലകൃഷ്ണൻ ആലപിച്ച ഓണപ്പാട്ടുകൾ ഉൾക്കൊള്ളുന്ന ‘ഓണനിലാവ്’ എന്ന ആൽബം ഉത്രാട ദിനത്തിൽ പുറത്തിറങ്ങി.

കൂടാതെ, കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആഗോള കവിതാ രചനാ മത്സരത്തിന്റെ അവസാന ഘട്ട തയ്യാറെടുപ്പുകൾ നടന്നുവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here