വേൾഡ് മലയാളി കൗൺസിൽ UAQ പ്രൊവിൻസ് നിർമ്മിച്ച ഓണപ്പാട്ടുകൾ പ്രകാശനം ചെയ്തു

0

വേൾഡ് മലയാളി കൗൺസിൽ Umm Al Quwain province നിർമ്മിച്ച ഓണപ്പാട്ട് ആൽബം ഓണനിലാവ് NTV ചെയർമാന് നൽകിക്കൊണ്ട് UAQ പ്രസിഡന്റ് സുനിൽ ഗംഗാധരൻ പ്രകാശനം ചെയ്തു.

വേൾഡ് മലയാളി കൗൺസിൽ UAQ അംഗവും പ്രശസ്ത സിനിമ പിന്നണി ഗായകനുമായ MT പ്രദീപ് കുമാർ രചിച്ച് വിദ്യാധരൻ മാസ്റ്റർ സംഗീതം നൽകി മധു ബാലകൃഷ്ണൻ ആലപിച്ച രണ്ടു ഗാനങ്ങളാണ് ആദ്യ വോള്യം ഉൾപ്പെടുത്തിയിരിക്കുന്നത്.

NTV സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ ഗാനരചയിതാവ് MT പ്രദീപ് കുമാറിനെയും ആൽബ നിർമ്മാണത്തിന്റെ ആശയവും ഏകോപനവും സാക്ഷാത്ക്കാരവും നിർവഹിച്ച WMC Middle East ചെയർമാൻ സന്തോഷ് കേട്ടതിനെയും ഭാര്യ അനിതയേയും പൊന്നാട നൽകി ആദരിച്ചു.

ചടങ്ങിൽ WMC ഗ്ലോബൽ പ്രതിനിധികളായ ഐസക് ജോൺ പട്ടാണി പറമ്പിൽ, ചാൾസ് പോൾ, ഷാഹുൽഹമീദ്, സി. എ. ബൈജു എന്നിവരും പ്രതിനിധികളായ ചാക്കോ ഊളക്കാടൻ, മാത്യു ഫിലിപ്പ്, ക്യാപ്റ്റൻ രഞ്ജിത്ത്, കിഷോർ കുമാർ, ബിനു കെ തോമസ് എന്നിവരും പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here