കല്യാൺ സെൻട്രൽ കൈരളി സമാജം ഓണം പൊന്നോണം 2023 ആഘോഷിച്ചു

0

കല്യാൺ സെൻട്രൽ കൈരളി സമാജം ഓണം പൊന്നോണം 2023 അധർവാടി കല്യാൺ ഡോൺ ബോസ്കോ സ്കൂളിൽ വെച്ച് വിപുലമായി ആഘോഷിച്ചു.

മലയാളം ക്ലാസ് വിദ്യാർത്ഥികൾ ആലപിച്ച പ്രാർത്ഥനാ ഗീതത്തോടെ കലാപരിപാടികൾ ആരംഭിച്ചു.പിന്നൽ തിരുവാതിര, കൈകൊട്ടിക്കളി, ഒപ്പന, കോലാട്ടം, ക്ലാസിക്കൽ ഡാൻസ്, സംഘനൃത്തം എന്നീ നൃത്തനൃത്യങ്ങൾ ഉണ്ടായിരുന്നു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സെക്രട്ടറിയും മുംബൈയിലെ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനുമായ പോൾ പറപ്പിള്ളി അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ഡോ.ശശികല പണിക്കർ മുഖ്യാതിഥിയായിരുന്നു. സിറ്റി യൂണിയൻ ബാങ്ക് റീജണൽ മാനേജർ മനിഷ് കുമാർ ക്ഷത്രിയ, ഡോ. പിള്ളൈ, കേരളസാംസ്കാരിക വേദി, ഉല്ലാസ് നഗർ , മിറാഷ്, ഫിലിപ്പ് മാത്യു എന്നിവർ സംസാരിച്ചു. SSC , HSC ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

സ്ത്രീകളുടെയും പുരുഷന്മാരുടെയും വടംവലിയും ഉണ്ടായിരുന്നു. വിപുലമായ ഓണസദ്യയോടെ പരിപാടികൾ അവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here