പൻവേൽ റയിൽവേ സ്റ്റേഷനിൽ ഈ വർഷവും ഭീമൻ ഓണപ്പൂക്കളമൊരുക്കി കേരളീയ കൾച്ചറൽ സൊസൈറ്റി

0

പൻവേൽ റയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായി ഒരുക്കി വരുന്ന ഓണപ്പൂക്കളം ഈ വർഷവും തിരുവോണ ദിവസം രാവിലെ പൊതുജനങ്ങൾക്കായി സമർപ്പിച്ചു. മുംബൈയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിലെ പൂക്കളങ്ങൾക്ക് തുടക്കമായത് പൻവേലിൽ നിന്നുമാണ്.

ഏകദേശം അറുപത് അടി(60 feet) വിസ്തീർണ്ണമുള്ള പൂക്കളം 72 മണിക്കുർ കൊണ്ടാണ് ഒരുക്കിയതെന്ന് കേരളീയ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് മനോജ് കുമാർ പറഞ്ഞു. പല തരത്തിലുള്ള ഒന്നര ടൺ പൂക്കളാണ് ഇതിനായി ഉപയോഗിച്ചത്.

കെ.സി.എസ്സ് പ്രസിഡന്റ് മനോജ് കുമാർ എം.എസ്. വൈസ് പ്രസിഡന്റ് പ്രഭാകരൻ കെ.ബി,സെക്രട്ടറി മുരളി കെ നായർ,ജോയിൻ സെക്രട്ടറി സിബി പൈലി, ട്രഷർ സാജൻ പി.ചാണ്ടി, കൺവീനർ അനിൽകുമാർ പിള്ള, ജോയിൻ കൺവീനർ രമേശ് റ്റി.വി, എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി ഭാരവാഹികളും, അംഗങ്ങളും കൂടാതെ നിരവധി പേർ അണിനിരന്നാണ് മെഗാ പൂക്കളമൊരുക്കിയത്.

ബിനോയ് മാത്യൂ, ജേക്കബ് ജോർജ്, മദനൻ, അച്ചൻ കുഞ്ഞ് ഡാനിയൽ, തമ്പി വി.തോമസ്, യോഹന്നാൻ തങ്കച്ചൻ, സജി ഗബ്രിയൽ, ജനാർദ്ധനൻ നായർ, ഒ.സി.അലക്സാണ്ടർ, ജോയി കുട്ടി പി.എ, ബിജു വർഗീസ്, അബുതാഹിർ, കെ.ജി.എം നായർ, തോമസ് പി.ഒ., തങ്കച്ചൻ, രാജു യോഹന്നാൻ, സത്യപാൽ വിശ്വനാഥ്, ജോളി കെ.സി, മനോജ് ജോഷ്വാ, ബിനുകുമാർ വിജയൻ, ഷാജി മോഹൻ, പ്രസാദ് പ്രഭാകരൻ, ജോബിൻ കുറിയാക്കോസ്, ഉണ്ണി ക്യഷ്ണൻ, ലിജോ, വിൽസൺ, സാബു ഫിലിപ്പ്, ബുജ്ബൽ, ഹരിശ്ചന്ദ്ര കാബ്ള, രാജു കൃഷ്ണകുമാരി .ആർ. നായർ, രാജി ജനാർദ്ധനൻ നായർ, പ്രിതാ രമേശ്, രജനി മുരളി, രമ്യാ പ്രസാദ്, ദീപ്തി.പി, മായ സന്തോഷ്, കൂടാതെ യുവ നിരയിൽ നിന്ന് ആരോമൽ.എസ്. നായർ, കാർത്തിക് ബിനുകുമാർ, മീരാ മുരളി, മിത്ര മുരളി, ഋഷികാ സിജോ,തിയാ പ്രസാദ്, വന്ദന, എന്നിവരും പൂക്കളമൊരുക്കാനായി സജീവമായിരുന്നു.

പൻവേൽ റെയിൽവേ സ്റ്റേഷൻ മാനേജർബിജു വി.ജോൺ, ഹെഡ് റ്റി.ററി ഓഫീസർ സുരേഷ് ബാബു, ആർ പി.എഫ്.ഇൻസ്പെക്ടർ, പ്രഹളാദ് സിംങ്, ഉറൻ ഗവൺമെന്റ് ഹോസ്പിറ്റൽ ഡോക്ടർ. ബാബസോ കാലൈ, ഹെൽത്ത് ഓഫീസർ ഡോക്ടർ രാജേന്ദ്ര ഇത്കർ, രാജി ജനാർദ്ദനൻ നായർ എന്നിവർ ഭദ്രദീപം കൊളുത്തി പൂക്കളത്തിൻറ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.

പൻവേൽ സാമൂഹിക പ്രവർത്തകനായ മുൻ എം.എൽ.എ. ബലറാം പാട്ടിൽ, പൻവേൽ മഹാനഗരം പാലിക പ്രതിപക്ഷ നേതാവ് പ്രിതം മാത്ര, ഗണേഷ് കടു. ജി.ആർ. പി. ഇൻസ്പെക്ടർ, പ്രവീൺ പടുവി, ആർ. പി. സീനിയർ ഇൻസ്പെക്ടർ അഞ്ജലി ബാബർ, എന്നിവർ സന്നിഹിതരായിരുന്നു.

റയിൽവേ ഉദ്യോഗസ്ഥരും, വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രിയ നേതാക്കളും, മറ്റ് സംഘടനാ പ്രവർത്തകരും ആശംസകൾ നേർന്നു.

മനുഷ്യരെ എല്ലാം ഒന്നായി കണ്ട ഒരു നല്ല കാലത്തിന്റെ സ്മരണ മലയാളികളിലേക്ക് പകരുവാനും, മലയാളിയുടെ സാംസ്കാരികത ഇതര ഭാഷക്കാരിലേക്ക് എത്തിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് കഴിഞ്ഞ പതിനാല് വർഷക്കാലമായി നടത്തി വരുന്ന ഈ പൂക്കളമെന്ന് ഭാരവാഹികൾ പറയുന്നു.

തിരക്കേറിയ റെയിൽവേ സ്റ്റേഷനിലെത്തിയ ലക്ഷകണക്കിന് യാത്രക്കാരാണ് മൂന്ന് ദിവസത്തിനകം പൂക്കളം കണ്ടു മടങ്ങിയതായി കണക്കാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here