പ്രമുഖ കോർപ്പറേറ്റ് നിയമസ്ഥാപനമായ ഇന്ത്യാ ലോ സിൽവർ ജൂബിലിയുടെ നിറവിൽ

0

ഇന്ത്യൻ നിയമസഹായ രംഗത്തെ പ്രമുഖ മലയാളി സ്ഥാപനമായ ഇന്ത്യാ ലോ രജതജൂബിലി ആഘോഷിച്ചു. കണ്ണൂർ സ്വദേശി കെ.പി. ശ്രീജിത്ത് മുംബൈ ആസ്ഥാനമായി സ്ഥാപിച്ച കോർപ്പറേറ്റ് നിയമസ്ഥാപനമാണിത്.

കണ്ണൂർ എസ്.എൻ. കേളേജിലെ സഹപാഠിയും ഇപ്പോൾ രാജ്യസഭ എം.പി.യുമായ അഡ്വ. സന്തോഷ് കുമാർ, അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു, ബോസ് കൃഷ്ണമാചാരി, എം.കെ. നവാസ് ഒട്ടേറെ പ്രമുഖ കോർപ്പറേറ്റ് ഉദ്യോഗസ്ഥർ, ഇന്ത്യാ ലോ പാർട്ണർമാർ, വിവിധശാഖകളിലെ അഭിഭാഷകർ, സുഹൃത്തുക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advocate P Santhosh Kumar, MP

1992-ൽ നിയമപഠനത്തിനായി മുംബൈയിലേക്ക് പോകുകയും കഠിനാധ്വാനവും കാഴ്ചപ്പാടുംകൊണ്ട് വിജയകരമായ ഒരു നിയമ സ്ഥാപനം സ്ഥാപിക്കുകയും ചെയ്ത ശ്രീജിത്ത് കോളേജ് പഠനകാലത്ത് ഊർജസ്വലനായ വിദ്യാർഥി നേതാവായിരുന്നുവെന്ന് സന്തോഷ് കുമാർ പറഞ്ഞു. കണ്ണൂരിലെ ഒരു ചെറിയഗ്രാമത്തിൽനിന്ന് വന്ന് കോർപ്പറേറ്റുകൾക്കായി വിജയകരമായ നിയമപരിശീലനം കെട്ടിപ്പടുക്കുന്ന ശ്രീജിത്ത് മറ്റുള്ളവർക്ക് പ്രചോദനമാണ്. ഒരു നിയമ പ്രാക്ടീസ് രൂപവത്കരിച്ച് ഒന്നാംതലമുറ അഭിഭാഷകൻ ഈ നിലയിലെത്തുന്നത് വളരെ കഠിനമായ ജോലിയാണെന്നും പ്രശംസനീയമാണെന്നും അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു പറഞ്ഞു.

K.P. Sreejith with Bose Krishnamachari, an Indian Asian Modern & Contemporary painter

കണ്ണൂരിൽനിന്നുള്ള ഇന്ത്യാലോവിന്റെ പങ്കാളിയായ പി.വി. ഷിജു, മുംബൈയിലെ നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിലെ രജിസ്ട്രാർ അനിൽ വാരിയത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഇന്ത്യാലോയ്ക്ക് കീഴിൽ 100-ലധികം അഭിഭാഷകരും 50 മറ്റ് ജീവനക്കാരുമുണ്ട്. ഒട്ടേറെ വൻകിട കോർപ്പറേറ്റുകളും എം.എൻ.സി.യും ബാങ്കുകളും ഇവരുടെ സേവനം ഉപയോഗിക്കുന്നുണ്ട്.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഓഫീസുകളുമായി ഏകദേശം 400 ജില്ലകളെ തങ്ങളുടെ സേവന ശൃംഖലയുമായി കൂട്ടിയിണക്കിയാണ് രാജ്യത്ത് ഒരു ഏക ജാലക സംരംഭത്തിന് ഈ നിയമോപദേശ കമ്പനി തുടക്കമിടുന്നത്. രാജ്യത്തിൻറെ ഏതു ഭാഗത്ത്‌ നിന്നും നിയമ സംബന്ധമായ സേവനങ്ങൾ ഉറപ്പു വരുത്തുവാൻ കഴിയുമെന്നത് തന്നെയാണ് ഈ നൂതന ആശയത്തിന്റെ വിജയ ഘടകം.

LEAVE A REPLY

Please enter your comment!
Please enter your name here