ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക ഗുരു ജയന്തി ആഘോഷിച്ചു

ജയന്തി ആഘോഷം ചാൾസ് കൗണ്ടി കമ്മീഷണേർസ് പ്രസിഡന്റ് റൂബിൻ കോളിൻസ് ഉത്‌ഘാടനം ചെയ്തു.

0

വാഷിംഗ്‌ടൺ ഡി സി: ശ്രീനാരായണ ഗുരുവിന്റെ 169 ആംമത് ജയന്തി അമേരിക്കയിലെ എക ശ്രീനാരായണ ഗുരുവിൻറെ ആശ്രമമായ ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ (സന) ആഭിമുഖ്യത്തിൽ വാഷിംഗ്‌ടൺ ഡി.സി. യിൽ നടത്തപ്പെട്ടു. മതം – ദേശം എന്നിവയ്ക്ക് അതീതമായി മനുഷ്യരെ ഒന്നായി ചേർത്ത് നിർത്തുന്ന ഗുരുവിന്റെ ദർശനവും ഏകലോക സങ്കല്പവും ശ്രീനാരായണ ഗുരുവിനെ കുറിച്ച് കൂടുതൽ പഠിക്കാൻ പ്രചോദനമായെന്ന് ജയന്തി സമ്മേളനം ഉത്‌ഘാടനം ചെയ്തുകൊണ്ട് ചാൾസ് കൗണ്ടി കമ്മീഷണേർസ് പ്രസിഡൻറ് റൂബിൻ കോളിൻസ് പറഞ്ഞു. ആശ്രമത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ചാൾസ് കൗണ്ടിയുടെ പൂർണ്ണ പിന്തുണയും സഹകരണവും കമ്മീഷണേർസ് പ്രസിഡൻറ് വാഗ്‌ദാനം ചെയ്യുകയുണ്ടായി.

ആശ്രമം പ്രസിഡന്റ് ഡോക്ടർ ആലുംമൂട്ടിൽ ശിവദാസൻ മാധവൻ ചാന്നാർ അദ്ധ്യക്ഷത വഹിച്ച ജയന്തി സമ്മേളനത്തിൽ ആശ്രമത്തിന്റെ ആത്മീയ ആചാര്യൻ ശ്രീമദ് ഗുരുപ്രസാദ് സ്വാമികൾ ഓൺലൈനിലൂടെ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ശ്രീമദ് ശങ്കരാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണവും ജയന്തി സന്ദേശവും നൽകി. പ്രവാസി സാഹിത്യകാരനും ഐ.ടി. ഉദ്യോഗസ്ഥനും സാമൂഹ്യ പ്രവർത്തകനുമായ ബിജോ ജോസ് കുമരകം, ട്രസ്റ്റ് ബോർഡ് അംഗം കോമളൻ കുഞ്ഞുപിള്ള തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.

പത്മപാദം നൃത്യവിദ്യാലയത്തിലെ കലാകാരികളും ആശ്രമ കുടുംബാംഗവുമായ റിതിക വിഷാന്തും സംഘവും അവതരിപിച്ച നൃത്യപരിപാടികൾ അരങ്ങേറി.

ആശ്രമം ജനറൽ സെക്രട്ടറി മിനി അനിരുദ്ധൻ സ്വാഗതവും വൈസ് പ്രസിഡന്റ് അനിൽ കുമാർ നന്ദിയും പറഞ്ഞു. വിദേശികളടക്കം നൂറിൽപരം ആശ്രമ കുടുംബാംഗങ്ങൾ ജയന്തി ആഘോഷത്തിൽ പങ്കെടുത്തു, ഗുരുപൂജാ പ്രസാദമായി ആശ്രമത്തിൽ ചതയ സദ്യയും നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here