ഒത്തൊരുമയുടെ ഓണാഘോഷവുമായി ഷിർദ്ദിയിലെ മലയാളികൾ

0

മഹാരാഷ്ട്രയിലെ പ്രശസ്തമായ ഷിർദ്ദി സായിബാബ മന്ദിരത്തോട് ചേർന്നുള്ള ഗ്രാമങ്ങളിലെ മലയാളികൾ ഒത്തുകൂടിയാണ് സംഘടനകളുടെ ബാനറുകളില്ലാതെ ഓണാഘോഷം സംഘടിപ്പിച്ചത്. രാഹുറി ഫാക്ടറിയിലെ ഡി പോൾ സ്കൂളിലെ പുരോഹിതരുടെ നേതൃത്വത്തിൽ ജോസഫ് ജോർജ്, രാജ ഇളാണ്ടശേരി തുടങ്ങിയവരാണ് ഏകോപനം നിർവഹിച്ചത്.

ജാതിമത വ്യത്യാസമില്ലാതെ ഓരോ പ്രദേശത്തുനിന്ന് വന്ന മുതിർന്ന പൗരന്മാർ ഭദ്രദീപം കൊളുത്തിയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.

ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനായി ഏകദേശം 70 കിലോമീറ്റർ അകലെ നിന്നും വിവിധ പ്രദേശങ്ങളിൽ നിന്നെല്ലാം മലയാളികളെത്തിയത്. ഇവരെല്ലാം ചേർന്ന് ഒത്തൊരുമയോടെ പൂക്കളമൊരുക്കിയും ഓണസദ്യയൊരുക്കിയും കലാപരിപാരികൾ അവതരിപ്പിച്ചും ഓണാഘോഷത്തിന്റെ ഭാഗമായതോടെ നന്മയുടെയും സാഹോദര്യത്തിന്റെയും ഓണ സന്ദേശം അന്വർഥമാക്കിയാണ് കേരളത്തിന്റെ ദേശീയോത്സവത്തിന് ഷിർദ്ദിയിൽ തിരിതെളിഞ്ഞത്

വിനു, സോണി, രാജ, വിപിൻ, കുട്ടൻ, വിപിൻ രാഹുരി തുടങ്ങി യുവാക്കളുടെ സജീവ പങ്കാളിത്തം ഒരു നീണ്ട ഇടവേളക്ക് ശേഷമുള്ള ഷിർദ്ദിയിലെ ഓണാഘോഷത്തെ അവിസ്മരണീയമാക്കിയെന്ന് രാജ ഇളാണ്ടശേരി അറിയിച്ചു. ലോണി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ചേർന്നാണ് കലാപരിപാടികൾ അവതരിപ്പിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here