അന്ധേരി മലയാളി സമാജം ഓണാഘോഷം സെപ്തംബർ പത്തിന്

0

മുംബൈയിൽ അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ പത്താം തീയതി വിവിധ കലാപരിപാടികളോടെ അരങ്ങേറും. അന്ധേരി മഹാകാളി കേവ്സ് റോഡിലുള്ള കനോസ
കോൺവെന്റ് ഹൈസ്‌കൂൾ ആഡിറ്റോറിയത്തിൽ രാവിലെ പത്തുമണിക്കാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്.

ഇന്ത്യ ടുഡേ വീക്കിലി ചീഫ് മാനേജിങ് എഡിറ്റർ എം ജി അരുൺ മുഖ്യാതിഥിയായിരിക്കും. അന്ധേരി മലയാളി സമാജം പ്രസിഡന്റ് കെ രവീന്ദ്രൻ സ്വാഗതവും, സമാജം ജനറൽ സെക്രട്ടറി സുരേന്ദ്രബാബു പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ പി മുകുന്ദൻ നന്ദി പ്രകടനവും നടത്തും. തുടർന്ന് കേരള തനിമയാർന്ന തിരുവാതിര കളി, മോഹിനിയാട്ടം, ഭരതനാട്യം, മറ്റു നൃത്തനൃത്യങ്ങൾ, ഗാനാലാപനങ്ങൾ, സമാജം യുവജന വിഭാഗത്തിന്റെ മ്യൂസിക്കൽ ബാൻഡ് തുടങ്ങിയ വിവിധ കലാ പരിപാടികൾ അവതരിപ്പിക്കപ്പെടും.

വിഭവസമൃദ്ധമായ പരമ്പരാഗത രീതിയിലുള്ള ഓണസദ്യയും ഉണ്ടായിരിക്കും. വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി സുരേന്ദ്രബാബു ഫോൺ 9820063617.

LEAVE A REPLY

Please enter your comment!
Please enter your name here