ഓണാഘോഷവുമായി ന്യൂ കഫേ പരേഡ് മലയാളി അസോസിയേഷൻ

0

മുംബൈയിൽ വഡാല ന്യൂ കഫേ പരേഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ലോധ ക്ലബ് ഹൗസിൽ വെച്ച് ഓണം ആഘോഷിച്ച്.കസ്റ്റംസ് ആൻഡ് ജി.എസ്.ടി. ഡെപ്യൂട്ടി കമ്മീഷണർ ഗിരീഷ് വടശ്ശേരി ഉത്ഘാടനം നിർവഹിച്ച ആഘോഷ പരിപാടിയിൽ സി.എൻ.ബി.സി.എക്സിക്യൂട്ടീവ് എഡിറ്റർ ലതാ വെങ്കിടേഷ് മുഖ്യാതിഥിയായിരുന്നു.

പ്രവാസികളായി ജീവിതം നയിച്ച് കൊണ്ട് കേരളത്തിന്റെ സാംസ്കാരിക പൈത്യകം കാത്ത് സൂക്ഷിച്ച് കൊണ്ടും നടത്തപെടുന്ന ആഘോഷത്തിൽ ഓണപൂക്കളം, തിരുവാതിര, വള്ളംകളി പാട്ട് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.

പ്രവാസി ഗായകനായ രാജു അൻറണി,റീമ റോയി സംഘം അവതരിപ്പിച്ച ഗാനമേളയും ഓണ സദ്യയും നടന്നു

എ.കെ.പ്രദീപ് കുമാർ,സജി ആന്റണി,ആർ.വി.വേണുഗോപാൽ,രജി ഫിലിപ്പ്,എം.സുരേഷ് കുമാർ,മാത്യു ലാത്ര,പ്രമോദ് മാരാർ,ലൈല കോയ,സുമേഷ് നായർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here