മുംബൈ-താനെ യുണിയനിൽപെട്ട ശാഖായോഗങ്ങളിൽ ഗുരുജയന്തി ആഘോഷം.

0

മലാഡ്- മൽവാണി ശാഖയിൽ 169 ആംമത് ജയന്തി ആഘോഷിക്കുന്നു.

ശ്രീനാരായണ ധർമ്മ പരിപാലന യോഗം മലാഡ്-മൽവാണി ശാഖായോഗം,വനിതാസംഘം യൂണിറ്റ്,യൂത്ത് മൂവ്മെന്റ് എന്നിവ സംയുക്തമായി ശ്രീനാരയണ ഗുരുവിന്റെ 169 ആംമത് ജയന്തി ഞായറാഴ്ച്ച,സെപ്റ്റംബർ 10 ന് രാവിലെ 06.30 ന് മഹാഗണപതി ഹോമത്തോടെ തുടക്കം കുറിക്കും.11.30 മണിമുതൽ സാംസ്‌കാരിക സമ്മേളനം മലാഡ് വെസ്റ്റ് പാത്തരെ വാഡിയിലുള്ള സെർവി വികാസ് മണ്ഡൽ ഹാളിൽ വെച്ച് ശാഖാ പ്രസിഡന്റ് വിജയ് കുമാർ.പി.ജിയുടെ അദ്ധ്യക്ഷതയിൽ ആഘോഷിക്കപ്പെടുന്നു. ബഹു.മെമ്പർ ഓഫ് പാർലിമെന്റ് ഗോപാൽ ഷെട്ടി, എം.എൽ.എ. അസ്ലം ഷേഖ്‌ എന്നിവർ മുഖ്യാതിഥികളായിരിക്കും ഗുരുധർമ്മ പ്രചാരകനായ ഓ.എസ്.സതീഷ് മുഖ്യപ്രഭാഷണം നടത്തും യൂണിയൻ പ്രസിഡന്റ് എം.ബിജു കുമാർ,വൈസ് പ്രസിഡന്റ് ടി.കെ.മോഹൻ,യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തുന്ന ആഘോഷത്തിൽ സ്വാഗതം ശാഖാ സെക്രട്ടറി ശ്രീകുമാർ.ഡി,വനിതാസംഘം യുണിറ്റ് സെക്രട്ടറി സൗമ്യ പ്രമോദ് നന്ദി പ്രകാശിപ്പിക്കും.ഈ അവസരത്തിൽ എസ്.എസ്.സി,എച്ച്. എസ്.സി.പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ശാഖാ അംഗങ്ങളുടെ കുട്ടികളെ ആദരിക്കും വൈകിട്ട് ആറ് മണിമുതൽ കലാപരിപാടികൾ അരങ്ങേറും ചതയസദ്യയും ഉണ്ടായിരിക്കുമെന്ന് ശാഖാ സെക്രട്ടറി ശ്രീകുമാർ ഡി.9769977004 അറിയിച്ചു.

നല്ലസോപ്പാറ ശാഖ

ശ്രീനാരായണ ധർമ്മ പരിപാലന യോഗം നല്ലസോപ്പാറ ശ്രീനാരായണ ഗുരുവിന്റെ 169 ആംമത് ജയന്തി നല്ലസോപ്പാറ ഈസ്റ്റിലുള്ള സിറ്റി പോയിന്റ് ഹാളിൽ വെച്ച് ശാഖാ പ്രസിഡന്റ് ഷിബു യശോധരന്റെ അദ്ധ്യക്ഷതത്തിൽ ഞായറാഴ്ച്ച, സെപ്റ്റംബർ 10 ന് രാവിലെ 09 മണിക്ക് ഗുരുപൂജയോടെ തുടക്കം കുറിക്കും മുഖ്യാതിഥിയായ യൂണിയൻ പ്രസിഡന്റ് എം.ബിജു കുമാർ ഉത്‌ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ ബസ്സീൻ കേരള സമാജം പ്രസിഡന്റ് പി.വി.കെ.നമ്പ്യാർ, യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ, അയ്യപ്പ ഭക്തവൃന്ദ പ്രസിഡന്റ് സദാശിവ് എ. കർക്കരെ യൂണിയൻ കൗൺസിൽ അംഗം അനിലൻ പി.എസ്.വനിതാസംഘം യുണിറ്റ് പ്രസിഡന്റ് അമ്പിളി വേണുഗോപാൽ സെക്രട്ടറി ഗീത മോഹൻദാസ് എന്നിവർ വിശിഷ്ഠ അതിഥികളായിരിക്കും.ശാഖാ സെക്രട്ടറി കെ.ആർ.തിലകൻ സ്വാഗതവും വൈസ് പ്രസിഡന്റ് സുരേഷ് ടി.സി കൃതജ്ഞതയും അർപ്പിക്കും ഈ അവസരത്തിൽ എസ്.എസ്.സി,എച്ച്.എസ്.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ശാഖാ അംഗങ്ങളുടെ കുട്ടികളെ ആദരിക്കും സമ്മാന കൂപ്പൺ നറുക്കെടുപ്പും കലാപരിപാടികളും ഉണ്ടായിരിക്കും ഗുരുപ്രസാദമായി ചതയ സദ്യയും സംഗഢിപ്പിച്ചിട്ടുണ്ടെന്ന് ശാഖാ സെക്രട്ടറി കെ.ആർ.തിലകൻ 9096734462 അറിയിച്ചു.

കല്യാൺ വെസ്റ്റ് ശാഖ

ശ്രീനാരായണ ധർമ്മ പരിപാലന യോഗം കല്യാൺ വെസ്റ്റ് ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 169 ആംമത് ജയന്തി ഞായറാഴ്ച്ച,സെപ്റ്റംബർ 10 ന് കല്യാൺ വെസ്റ്റ് അയ്യപ്പ മന്ദിറിലെ പുഷ്പാജ്ഞലി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും രാവിലെ 07 മണിക്ക് സുന്ദരേശൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഗുരുപൂജയോടെ തുടക്കം കുറിക്കും തുടർന്ന് 10 മണിക്ക് ആരംഭിക്കുന്ന ജയന്തി സമ്മേളനം യൂണിയൻ പ്രസിഡന്റ് എം.ബിജുകുമാർ ഉത്‌ഘാടനം നിർവഹിക്കും.യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ ജയന്തി സന്ദേശവും വൈസ് പ്രസിഡന്റ് ടി.കെ.മോഹൻ,വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുമ രഞ്ജിത്ത്,വൈസ് പ്രസിഡന്റ് ബീന സുനിൽകുമാർ, സെക്രട്ടറി ശോഭന വാസുദേവൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി ടി.എസ്.ഉണ്ണികൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് ജയപാലൻ നന്ദിയും പറയും. ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം നേരിയവരെ മാർക്കിന്റെ അടിസ്ഥാനത്തിൽ സമ്മാനം നൽകും. ഗുരുധർമ്മ പ്രചാരകനായ ഓ.എസ്.സതീഷ് മുഖ്യപ്രഭാഷണം നടത്തുന്ന ആഘോഷത്തിൽ യൂണിയൻ കൗൺസിൽ അംഗം ശിവരാജൻ,വനിതാസംഘം യുണിറ്റ് പ്രസിഡന്റ് പ്രേമവത്സ സതീശൻ,സെക്രട്ടറി ഓമന മോഹൻ,യൂത്ത് മൂവ് മെന്റ് പ്രസിഡന്റ് വിഷ്ണു മോഹൻ,സെക്രട്ടറി സൗമ്യ ശിവരാജൻ എന്നിവർ സംബന്ധിക്കും ചതയ സദ്യയ്ക്ക് ശേഷം കലാപരിപാടികൾ അരങ്ങേറുമെന്ന് ശാഖാ സെക്രട്ടറി ടി.എസ്.ഉണ്ണികൃഷ്ണൻ 9892098375 അറിയിച്ചു.

മീരാ റോഡ് ശാഖ

ശ്രീനാരായണ ധർമ്മ പരിപാലന യോഗം മീരാ റോഡ് ശാഖ,വനിതാസംഘം യുണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 169 ആംമത് ജയന്തി ഞായറാഴ്ച്ച,സെപ്റ്റംബർ 17 ന് കാശിമീര ബോംബെ മലയാളി സമാജം സ്‌കൂൾ അങ്കണത്തിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.ശാഖായോഗം പ്രസിഡന്റ് സുജീന്ദ്രൻ മംഗലത്ത് അദ്ധ്യക്ഷ വഹിക്കുന്ന ജയന്തി സമ്മേളനത്തിൽ സെക്രട്ടറി ജയൻ എം.എസ്.സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എ.വത്സൻ നന്ദിയും രേഖപ്പെടുത്തും.ശാഖയിലെ കലാകാരൻ-കലാകാരികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും കായിക പരിപാടികളും ഉണ്ടായിരിക്കുന്നതാണ് തദവസരത്തിൽ എസ്.എസ്.സി &എച്ച്.എസ്.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ശാഖാ അംഗങ്ങളുടെ കുട്ടികളെ ആദരിക്കും മുംബൈ താനെ യൂണിയൻ ഭാരവാഹികൾ സമീപപ്രദേശത്തെ ശാഖാ ഭാരവാഹികൾ,ഗുരുദേവ ഭക്തർ പങ്കെടുക്കുന്ന ജയന്തി ആഘോഷത്തിൽ ചതയ സദ്യയോടെ നടത്തപെടുമെന്ന് ശാഖാ സെക്രട്ടറി ജയൻ എം.എസ് 9167137035 അറിയിച്ചു.

മലാഡ്-ഗോരേഗാവ് ശാഖ

ശ്രീനാരായണ ധർമ്മ പരിപാലന യോഗം മലാഡ്-ഗോരേഗാവ് ശാഖ,വനിതാസംഘം യുണിറ്റ്,യൂത്ത് മൂവ് മെന്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 169 ആംമത് ജയന്തി ബാങ്കുർ നഗർ ശ്രീനാരായണ നഗറിലെ ഭൂഷൻ ബാങ്കോറ്റ് ഹാളിൽ വെച്ച് സെപ്റ്റംബർ 17 ഞായറാഴ്ച്ച വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു.രാവിലെ 09.30 മോത്തിലാൽ നഗറിൽ നിന്ന് തുടങ്ങുന്ന ജയന്തി ഘോഷയാത്ര 12 മണിക്ക് ജയന്തി ഹാളിൽ എത്തിച്ചതും തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ ശാഖാപ്രസിഡന്റ് സി.എസ് ദാസൻ ആദ്ധ്യക്ഷത വഹിക്കും.ശാഖാ സെക്രട്ടറി ഷീൽ കുമാർ ബാഹുലേയൻ സ്വാഗതവും വനിതാസംഘം യുണിറ്റ് സെക്രട്ടറി പങ്കജം അശോകൻ നന്ദി രേഖപ്പെടുത്തും. ശ്രീനാരയണ ധർമ്മ പരിപാലന യോഗം കൗൺസിൽ അംഗവും വനിതാസംഘം കേന്ദ്ര കമ്മിറ്റി വൈസ് പ്രെസിഡന്റുമായ ഷീബ ടീച്ചർ മുഖ്യപ്രഭാഷണം നടത്തും തദവസരത്തിൽ ശാഖയുടെ സ്ഥാപക അംഗങ്ങളെയും എസ്.എസ്.സി & എച്ച്.എസ്.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ശാഖാ അംഗങ്ങളുടെ കുട്ടികളെ ആദരിക്കും ഗുരുപ്രസാദമായി ചതയ സദ്യയും ശേഷം കലാപരിപാടികളും അരങ്ങേറുമെന്ന് ശാഖാ സെക്രട്ടറി ഷീൽ കുമാർ ബാഹുലേയൻ 9004668373 അറിയിച്ചു.

ഡോംബിവലി ശാഖ

ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഡോംബിവലി ശാഖായോഗം,വനിതാസംഘം യൂണിറ്റ്,യൂത്ത് മൂവ്മെന്റ് എന്നിവ സംയുക്തമായി ശ്രീനാരയണ ഗുരുവിന്റെ 169 ആംമത് ജയന്തി ഞായറാഴ്ച്ച,സെപ്റ്റംബർ 17 ന് രാവിലെ 10 മണിമുതൽ ഡോംബിവലി വെസ്റ്റ് ശ്രീനാരായണ നഗർ മോഡൽ ഇംഗ്ലീഷ് സ്‌കൂളിലെ തുഞ്ചൻ സ്മാരക ഹാളിൽ വെച്ച് ശാഖാ പ്രസിഡന്റ് ബാബു ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ആഘോഷിക്കപ്പെടുന്നു. സാഹിത്യകാരനും കവിയുമായ സി.പി.കൃഷ്‌ണകുമാർ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ആത്മീയ പ്രഭാഷണം നടത്തുന്ന പരിപാടിയിൽ കോർപറേറ്റർ രമേശ് എസ്.മാത്രെ,യൂണിയൻ പ്രസിഡന്റ് എം.ബിജു കുമാർ,യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ,വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ രഞ്ജിത്ത്,സെക്രട്ടറി ശോഭന വാസുദേവൻ,യുണിറ്റ് പ്രസിഡന്റ് ഷൈനി ഗിരിസുതൻ,വൈസ് പ്രസിഡന്റ് രാധാമണി ചന്ദ്രശേഖരൻ,സെക്രട്ടറി ഷബ്‌ന സുനിൽ കുമാർ,യൂത്ത് മൂവ് മെന്റ് പ്രസിഡന്റ് അരുൺ ഉത്തമൻ,വൈസ് പ്രസിഡന്റ് സുമേഷ് സുരേഷ് എന്നിവർ അനുഗ്രഹപ്രഭാഷണം നിർവ്വഹിക്കും.ശാഖാ സെക്രട്ടറി ഇ.കെ.അശോകൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് വി.കെ.മംഗളാനന്ദൻ കൃതജ്ഞതയും രേഖപ്പെടുത്തുന്ന പരിപാടിയിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികളിൽ ഉയർന്ന മാർക്ക് വാങ്ങിയവർക്ക് ചടങ്ങിൽ മെറിറ്റ് അവാർഡ് നൽകി ആദരിക്കും.ഉച്ചയ്ക്ക് ചതയ സദ്യയ്ക്ക് ശേഷം കലാപരിപാടികൾ അരങ്ങേറുമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിജു.വി.അറിയിച്ചു.വിശദവിവരങ്ങൾക്ക് 9167127990

LEAVE A REPLY

Please enter your comment!
Please enter your name here