മുംബൈയിൽ ആവേശമായി ജന്മാഷ്ടമിയോടനുബന്ധിച്ചു നടന്ന ‘ദഹി ഹണ്ടി’

0

കോവിഡിന്റെ നിയന്ത്രണങ്ങളെല്ലാം മാറിയ സാഹചര്യത്തിൽ ഇത്തവണ ഉറിയടി മത്സരത്തിന് വൻ ആവേശമായിരുന്നു.

ആവേശം വാനോളമുയർത്തിയാണ് മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി ദഹിഹണ്ടി ആഘോഷം നടന്നത്

വിവിധ മണ്ഡലുകളുടെ ആഭിമുഖ്യത്തിലായിരുന്നു മത്സരം. പതിവ് പോലെ രാഷ്ട്രീയകക്ഷികളുട ശക്തി പ്രകടന വേദികളായിരുന്നു പല മണ്ഡലങ്ങളും

വരാനിരിക്കുന്ന ലോകസഭാ ബി എം സി തിരഞ്ഞെടുപ്പുകളും ആവേശം ഇരട്ടിപ്പിച്ചപ്പോൾ മത്സരവേദികൾ നേതാക്കളുടെ വലിയ പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞു

രാവിലെ മുതൽ പെയ്ത മഴയും ഉറിയടി മത്സരത്തിന് ആവേശം പകർന്നു. എട്ട് നിലകൾ വരെ മനുഷ്യ ഗോപുരങ്ങൾ ഉയർന്നു. തൈര് കുടം ഉടച്ച് മത്സരങ്ങളിൽ വിജയികളായവർ ആർപ്പ് വിളികളുമായി മടങ്ങി. മത്സരങ്ങളിൽ പങ്കെടുത്ത 107 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ആഘോഷം കണക്കിലെടുത്ത് പോലീസ് വൻ സുരക്ഷ ഉറപ്പാക്കിയിരുന്നു. ജന്മാഷ്ടമിയുമായി ബന്ധപ്പെട്ടാണ് ദഹിഹണ്ടി ആഘോഷം നടക്കുന്നത്.

ഉറിയടി മത്‌സരത്തിൽ പങ്കെടുക്കുന്നവർക്ക് സർക്കാർ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിരുന്നു. 77,000 പേർ ഇൻഷുറൻസ് എടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here