അന്ധേരി മലയാളി സമാജത്തിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ്

0

തിരക്കു പിടിച്ച നഗരജീവിതത്തിനിടയിൽ ആരോഗ്യ സംരക്ഷണത്തിനു സമയം കണ്ടെത്താൻ സാധിക്കാതെ വരുമ്പോഴാണ് ജീവിതശൈലീ രോഗങ്ങൾ നമ്മെ ആക്രമിക്കുവാൻ ആരംഭിക്കുന്നത്. സൂക്ഷ്‌മ പരിശോധനയിലൂടെ ഈ രോഗങ്ങൾ തക്ക സമയത്ത് കണ്ടുപിടിച്ചു പ്രതിവിധി നടത്തിയാൽ നമ്മുടെ ആരോഗ്യപ്രശ്നങ്ങൾക്ക് അറുതി വരുത്തി നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തി ജീവിതത്തിനു ഒരു പുതിയ താളം സൃഷ്ടിക്കുവാൻ നമുക്ക്‌ കഴിയും. ഈ അവസരത്തിലാണ് സമഗ്രമായ വൈദ്യപരിശോധനയ്ക്കു പ്രസക്തിയേറുന്നത്.

അന്ധേരി മലയാളി സമാജത്തിന്റെയും മഹാകാളി അയ്യപ്പസേവാസംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ പതിനേഴാം തീയതി രാവിലെ ഒൻപതു മണി മുതൽ അന്ധേരി മഹാകാളി കേവ്സ് റോഡിലെ കനോസ കോൺവെന്റ് സ്‌കൂളിൽ വച്ച് ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സമാജം അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും മറ്റു പ്രദേശവാസികൾക്കും ഈ ക്യാമ്പിൽ പങ്കെടുക്കാം.

മുംബൈയിലെ പ്രശസ്‌ത ആരോഗ്യ പരിപാലന കേന്ദ്രമായ അപ്പോളോ ഹോസ്‌പിറ്റലിന്റെ നേതൃത്വത്തിലാണ് ഈ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിദഗ്ദ്ധ ആരോഗ്യ പരിപാലകരും സഹായികളും അടങ്ങുന്ന 35 പേരുടെ സംഘമാണ് പരിശോധനകൾ നടത്തുന്നത്. പ്രവേശനം തികച്ചും സൗജന്യമാണ്. ഡോക്റ്ററുടെ വിദഗ്ദ്ധ പരിശോധന, നിരവധി രോഗനിർണയത്തിനുള്ള രക്ത പരിശോധന, തൈറോയിഡ്, രക്ത സമ്മർദ്ദം, ഹൃദയം, കരൾ, നേത്രം, വൃക്ക, എല്ലുകൾ, തുടങ്ങിയ വിവിധ ആരോഗ്യ പ്രശ്നനിർണയത്തിനുള്ള വിശദ പരിശോധനകളടക്കമുള്ള രോഗനിർണയങ്ങളാണ് ക്യാംപിൽ ലഭ്യമാകുന്നത്.

രോഗനിർണയത്തിനുശേഷം തുടർന്നുള്ള ആരോഗ്യ പരിപാലനത്തിനുള്ള ഉപദേശങ്ങളും ക്യാംപിൽ ലഭ്യമായിരിക്കുമെന്നും എല്ലാ മലയാളികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അന്ധേരി മലയാളി സമാജം സെക്രട്ടറി സുരേന്ദ്രബാബു അറിയിച്ചു.

വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും 9820063617

LEAVE A REPLY

Please enter your comment!
Please enter your name here