പൻവേൽ മലയാളി സമാജത്തിന്റെ ഓണപ്പൂക്കള മത്സരം സെപ്റ്റംബർ 24 ന്

0

പൻവേൽ മലയാളി സമാജം ഈ വർഷത്തേ ഓണാഘോഷങ്ങളുടെ ഭാഗമായി 13 മത് ഓണപ്പൂക്കള മത്സരം നടത്തുന്നു. സെപ്റ്റംബർ 24 ന് ന്യൂപൻവേൽ സെക്ടർ – 6 ൽ പ്ലോട്ട് നമ്പർ 113 ൽ ഉള്ള ആദ്യ ക്രാന്തിവീർ വാസുദേവ് ​​ബൽവന്ത് ഫഡകെ വിദ്യാലയത്തിൽ വച്ച് രാവിലെ പത്തുമണി മുതലാണ് മത്സരം.

ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ടീമുകൾക്ക് യഥാക്രമം 25000,15000,10000 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫികളും ഒക്ടോബറിൽ നടക്കുന്ന ഓണാഘോഷത്തിൽ വെച്ച് നല്കും. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കുംപ്രോത്സാഹന സമ്മാനവും നല്കുന്നതാണ്.

മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ സമാജം ഓഫീസുമായോ ജനറൽ കൺവീനർ സതീഷ് നായർ (9920045387)/ കൺവീനെർ സോമരാജൻ 98212 28986/ ജോയിന്റ് കൺവീനെർ കെ എ ജോസഫ് 9820429372 ജയനാരായണൻ 9552577519 എന്നിവരുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 20 ന് മുൻപായി പേരു രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here