അന്ധേരി മലയാളി സമാജം ഓണം ആഘോഷിച്ചു

0

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം മഹാകാളി കേവ്സ് റോഡിൽ കനോസ കോൺവെന്റ് സ്‌കൂൾ ആഡിറ്റോറിയത്തിൽ വച്ച് സെപ്തംബര് പത്താം തീയതി നടന്നു. സാംസ്കാരിക സമ്മേളനം ഇൻഡ്യാ ടുഡേ മാനേജിങ് എഡിറ്റർ എം ജി അരുൺ ഉത്‌ഘാടനം ചെയ്തു.

ചടങ്ങിൽ എം ജി അരുൺ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡണ്ട് കെ രവീന്ദ്രൻ, ജനറൽ സെക്രെട്ടറി സുരേന്ദ്രബാബു, ഖജാൻജി കെ പി മുകുന്ദൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

കേരളത്തനിമയാർന്ന തിരുവാതിരകളി, മോഹിനിയാട്ടം, ഭരതനാട്യം, ഓണപ്പാട്ടുകൾ, ശാസ്ത്രീയ, അർദ്ധശാസ്ത്രീയ നൃത്തങ്ങൾ, മാവേലി എഴുന്നള്ളിപ്പ്, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു. ചടങ്ങിൽ പങ്കെടുത്ത കലാകാരന്മാർക്ക് സർട്ടിഫിക്കറ്റും മെമെന്റോയും മുഖ്യാതിഥി എം ജി അരുൺ സമ്മാനിച്ചു. ചടങ്ങുകൾ ഷോബി വറുഗീസും സിന്ധു കരണും നിർവഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here