മഹാഡ് മലയാളിസമാജത്തിന്റെ രജത ജൂബിലിയും, ഓണാഘോഷവും സെപ്റ്റംബർ മുപ്പതാം തീയതി സമാജം ഹാളിൽ ആഘോഷിക്കുന്നു.
ജൂബിലിയോട് അനുബന്ധിച്ചുള്ള കലാ മത്സരങ്ങൾ ഓഗസ്റ്റ് മാസം ഇരുപത്തിയേഴാം തീയതി മുതൽ ആരംഭിച്ചു. മുപ്പതാം തീയതി വൈകിട്ട് 5 30 മുതൽ ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ കുട്ടികളുടെ ഡാൻസ് അത്തപ്പൂക്കളം തിരുവാതിര ഒപ്പന ഗാനമേള എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ഏഴുമണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക നേതാക്കന്മാർ പങ്കെടുക്കുന്നു. 9 മണിക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ് എന്ന് സമാജം പ്രസിഡന്റ് ബൈനു പി ജോർജ് സെക്രട്ടറി ദീപാ ജി നായർ എന്നിവർ അറിയിച്ചു.
- എസ്.എൻ.ഡി.പി യോഗം ഭാണ്ഡൂപ് ശാഖ വാർഷികവും ഓണാഘോഷവും അടുത്ത ഞായറാഴ്ച്ച
- താനെ ജില്ലയിൽ ഇടിയും മിന്നലുമായി കനത്ത മഴ
- ഫ്രറ്റേർണിറ്റി ഓഫ് മലയാളി കത്തോലിക്സ് വാർഷികാഘോഷം നടന്നു
- കനൽത്തുരുത്തുകൾ; സ്ത്രീജീവിതത്തിന്റെ വിവിധ ഭാവങ്ങൾ പകർന്നാടിയ നാടകമെന്ന് പ്രശസ്ത എഴുത്തുകാരി മാനസി
- മുംബൈ ഡൽഹി ആഡംബര വിനോദസഞ്ചാര ട്രെയിൻ വീണ്ടും ഓടിത്തുടങ്ങി