താനെയിലെ മലയാളി സ്കൂൾ സന്ദർശിച്ച് മഹാരാഷ്ട്രാ പോലീസ് മേധാവിയും സംഘവും

0

താനെയിൽ മലയാളികൾ നേതൃത്വo നൽകുന്ന വിദ്യാനികേതൻ ഇംഗ്ലീഷ് സ്കൂളിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് അപ്രതീക്ഷിത സന്ദർശനം നടത്തിയാണ് സംസ്ഥാനത്തെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ കുട്ടികൾക്ക് ആവേശം പകർന്നത്.

മഹാരാഷ്ട്രാ ട്രാഫിക് ആൻഡ് ഹൈവേഡ്യൂട്ടി എഡിജിപി ഡോക്ടർ രവിന്ദർ സിംഗാൾ ഐപിഎസ്, മോഹൻ ദഹിസ്‌കർ SP താനെ, വിജയ് ദോലക് DYSP, .ബാർവേ ഇൻസ്‌പെക്ടർ താനെ, മൃദല നായിക് പോലീസ് ഇൻസ്‌പെക്ടർ നാസിക് എന്നിവരാണ് ആയിരത്തിലേറെ വരുന്ന സ്കൂൾ വിദ്യാർത്ഥികളുമായി സംവദിച്ചു മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയത്.

കുട്ടികൾക്ക് പോലീസ് എന്ന് കേട്ടാൽ ഭയക്കുന്ന സ്ഥിതിവിശേഷം മാറണമെന്നും പോലീസുമായി കൈകോർത്ത് സാമൂഹ്യ നന്മയ്ക്കായി പ്രവർത്തിക്കണമെന്നും ഇതിനായി ഏറ്റവും നന്നായി പഠിക്കുന്ന വിദ്യാർത്ഥി ആകണമെന്നും സ്പോർട്സിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും സിംഗാൾ കുട്ടികളെ ഉപദേശിച്ചു. കുട്ടിക്കാല സ്മരണകൾ പങ്ക് വച്ചാണ് അദ്ദേഹം വിദ്യാർത്ഥികളുമായി സമയം ചിലവഴിച്ചത്.

ട്രാഫിക് നിയമങ്ങളെ പറ്റിയും ഉദ്യോഗസ്ഥർ ബോധവത്കരണം നടത്തി.

ജനറൽ സെക്രട്ടറി ശ്രീകാന്ത് നായർ, പ്രധാന അധ്യാപിക ശർമിള സ്റ്റീഫൻ കൂടാതെ മറ്റു സ്റ്റാഫ് അംഗങ്ങളും ചേർന്ന് പോലീസ് മേധാവികളെ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here