മാട്ടുംഗ കൊച്ചു ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ നൂറാം വാർഷികാഘോഷം സെപ്റ്റംബർ 17ന്

0

മുംബൈയിലെ പ്രശസ്തമായ കൊച്ചു ഗുരുവയൂരപ്പൻ ക്ഷേത്രത്തിന് നൂറ് വയസ്സ്. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളോടെയാണ് മാട്ടുംഗ ആസ്തിക സമാജം കൊച്ചു ഗുരുവയൂരപ്പൻ, ശ്രീരാമ ക്ഷേത്രത്തിന്റെ ശത വാർഷികത്തിന് തുടക്കം കുറിക്കുന്നത്.

ആഘോഷത്തിന്റെ തുടക്കം കുറിച്ച് കൊണ്ട് സെപ്റ്റംബർ 17 വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രമുഖ സിനിമാതാരം ഭരത് സുരേഷ് ഗോപി മുഖ്യാതിഥിയായിരിക്കും

നൂറാം വാർഷികാഘോഷങ്ങളുടെ ലോഗോ ചടങ്ങിൽ വച്ച് സുരേഷ് ഗോപി പ്രകാശനം ചെയ്യും. തുടർന്ന് ജയദേവരുടെ 24 അഷ്ടപതിയുടെ ഗീതാഗോവിന്ദത്തിന്റെ കഥക് വീഡിയോ പ്രദർശനവും, കലാപരിപാടികളും ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here