സമകാലിക നാടകവേദി; കേരളാ ഹൌസിൽ സെപ്റ്റംബർ 17ന് സംവാദം

0

സമകാലിക മലയാള നാടകവേദിയിൽ നിരന്തരമായ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങളെ അറിയുവാനും തന്റെ നാടകപ്രവർത്തനങ്ങളിൽ ഈ മാറ്റങ്ങളെ സ്വാംശീകരിക്കുവാനും ഒരു നാടകപ്രവർത്തകൻ എന്നും ജാഗരൂകനായിരിക്കണം. അതിന് നാടകപ്രവർത്തകനെ സജ്ജമാക്കേണ്ടത് കൂട്ടായ നാടകസംവാദങ്ങളാണ്.

മലയാള നാടകവേദിയുമായി അഭേദ്യബന്ധമുള്ള രണ്ടു പ്രഗത്ഭ വ്യക്തികളാണ് സംവാദം നയിക്കുന്നത്.
നാടകസംവിധായകൻ, നടൻ, നാടകകൃത്ത്, പ്രഭാഷകൻ, കേരള സംഗീത നാടക അക്കാദമി മുൻ നിർവ്വാഹക സമിതി അംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള വി ഡി പ്രേം പ്രസാദും കുട്ടനാട്ടിൽ ജനിച്ചു വളർന്നു കുട്ടിക്കാലം മുതൽ നാടകപ്രവർത്തനവുമായി ബന്ധപ്പെടുകയും തുരുവനന്തപുരം അഭിനയ, ഹേഗ്ഗോഡു നീനാസം, കേരള കലാമണ്ഡലം, ഡെഹ്റാഡൂണിലെ സഞ്ചാർ പപ്പറ്റ് യൂണിറ്റ്, തുടങ്ങിയ തികച്ചും വ്യത്യസ്തമായ നാടകസംഘങ്ങളോടൊപ്പം പ്രവർത്തിച്ചു ഇന്ന് സജീവമായി കന്നഡ നാടകവേദിയിൽ പ്രവർത്തിക്കുന്ന ജോസഫ് നീനാസവും “സമകാലിക നാടകവേദി” എന്ന വിഷയത്തിൽ സംവദിക്കും.

ഈ മാസം പതിനേഴാം തീയതി ഞായറാഴ്ച വൈകുന്നേരം 6.30നു വാഷി കേരളാഹൗസിൽ സംഘടിപ്പിക്കുന്ന ഈ നാടക സംവാദത്തിൽ അരങ്ങിനെ ഗൗരവത്തോടെ വീക്ഷിക്കുന്ന നാടകപ്രവർത്തകർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് സുരേന്ദ്ര ബാബു 9820063617/9820763617.

LEAVE A REPLY

Please enter your comment!
Please enter your name here