മുംബൈ വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി

0

മുംബൈ വിമാനത്താവളത്തിൽ സ്വകാര്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. അപകടത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. ആകെ 8 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിശാഖ പട്ടണത്തിൽ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്.

കനത്തമഴയെ തുടർന്നാണ് വിമാനം അപകടത്തിൽ പെട്ടതെന്നാണ് അറിയാൻ കഴിഞ്ഞത് . ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് വിമാനം തെന്നിമാറുകയായിരുന്നു.

ഭോപ്പാൽ ആസ്ഥാനമായുള്ള ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനിയായ ദിലീപ് ബിൽഡ്‌കോണിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു വിമാനം.

നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, എന്നാൽ വിമാനത്തിനും റൺവേയ്ക്കും സംഭവിച്ച കേടുപാടുകൾ പരിശോധിക്കുന്നതിനായി വിമാനത്താവളം അടച്ചിട്ടിരിക്കയാണ്. ഇതോടെ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ മുംബൈ വിമാനത്താവളത്തിലെ വിമാന സർവീസുകളെ അപകടം തടസ്സപ്പെടുത്തിയിരിക്കയാണ് . പല വിമാന സർവീസുകൾ വൈകുകയും വഴിതിരിച്ചുവിടുകയും ചെയ്തതായാണ് അറിയാൻ കഴിഞ്ഞത് .

LEAVE A REPLY

Please enter your comment!
Please enter your name here