മലയാളി വെൽഫെയർ അസോസിയേഷൻ ഓണമാഘോഷിച്ചു

0

കേട്കി പാഡ മലയാളി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്ക് ദഹിസർ സ്പോർട്സ് ഫൗണ്ടേഷൻ ഹാൾ വേദിയായി. എംപി ഗോപാൽ ഷെട്ടി മുഖ്യാതിഥിയായിരുന്നു.

ഷീല കുഞ്ഞിരാമൻ (സീനിയർ പ്രൈവറ്റ് സെക്രട്ടറി ഓഫ് പ്രിൻസിപ്പൽ കമ്മീഷണർ ഓഫ് ഇൻകം ടാക്സ്), തങ്കമ്മ നായർ (അമർ ജ്യോതി സ്കൂൾ ദഹിസർ ട്രസ്റ്റി), രാഖി സുനിൽ (സാമൂഹിക പ്രവർത്തക, ലോക കേരള സഭ അംഗം, ഐമ മഹാരാഷ്ട്ര ലേഡീസ് വിംഗ് കൺവീനർ) , ജഗദീഷ് ഓസ (കോർപ്പറേറ്റർ വാർഡ് നമ്പർ.2 ദഹിസർ) എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

അസോസിയേഷൻ അംഗങ്ങളും കുട്ടികളും ചേർന്നവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രസിഡന്റ് എം.രവീന്ദ്രൻ സ്വാഗതവും സെക്രട്ടറി ആർ.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here