ഡോംബിവ്‌ലിയിൽ നാല് നില കെട്ടിടം തകർന്ന് വീണു

0

മുംബൈയിൽ താനെ ജില്ലയിലെ ഡോംബിവ്‌ലി ഈസ്റ്റിലെ നാല് നില കെട്ടിടം തകർന്ന് വീണത്. അപകടത്തിൽ ഒരു സ്ത്രീയടക്കം 2 പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട് .

അഗ്നിശമന സേനാംഗങ്ങളും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി കെ ഡി എം സി കമ്മീഷണർ അറിയിച്ചു.

ലഭിച്ച വിവരമനുസരിച്ച് ഡോംബിവ്‌ലി ഈസ്റ്റ് അയിരേ റോഡിൽ സ്ഥിതി ചെയ്യുന്ന ആദി നാരായൺ കെട്ടിടമാണ് തകർന്ന് വീണത് . വിള്ളലുണ്ടായതിനെ തുടർന്ന് താമസക്കാരോട് കെട്ടിടം ഒഴിയാൻ നഗരസഭ നോട്ടീസ് നോട്ടീസ് നൽകിയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി . കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

LEAVE A REPLY

Please enter your comment!
Please enter your name here