മുളുണ്ട് കേരള സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 10 ഞായറാഴ്ച രാവിലെ 10.30 മുതൽ ഉച്ചക്ക് 2 മണി വരെ വിവിധ കലാ പരിപാടികളോടെ നടന്നു.
മുളുണ്ട് ഭക്ത സംഘം ക്ഷേത്രത്തിലെ അജിത് കുമാർ നായർ മെമ്മോറിയൽ ഹാളിൽ പൂക്കള മത്സരത്തോടെ ആരംഭിച്ച ആഘോഷ പരിപാടികൾ സമാജം പ്രസിഡന്റ് കലാശ്രീ. സി. കെ. കെ. പൊതുവാൾ, ലയൺ കുമാരൻ നായർ, ജനറൽ സെക്രട്ടറി സി. കെ. ലക്ഷ്മി നാരായണൻ, ട്രഷറർ ടി. കെ. രാജേന്ദ്രബാബു, ഓണാഘോഷക്കമ്മിറ്റി കൺവീനർ കെ. ബാലകൃഷ്ണൻ നായർ, വൈസ് പ്രസിഡന്റ് ഉമ്മൻ മൈക്കിൾ എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു .
തുടർന്ന് ഉഷ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സമാജം വനിതാ വിഭാഗം അവതരിപ്പിച്ച തിരുവാതിരക്കളി, ഡോക്ടർ സീന വിശ്വനാഥിന്റെ ഐരോളി നാട്യ നവരസ കളക്റ്റീവ് അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ, ഓണപ്പാട്ടുകൾ,പ്രിയ വിനോദും സംഘവും അവതരിപ്പിക്കുന്ന ഓണം ഫ്യൂഷൻ ഡാൻസ്,വിവിധ തരം നൃത്തങ്ങൾ, മഹാബലിയുടെ എഴുന്നള്ളത്ത് എന്നീ പരിപാടികളും അരങ്ങേറി.
മുംബൈ നോർത്ത് എം. പി. ശ്രീ. മനോജ് കോട്ടക് കോർപറേറ്റർ എന്നിവർ വീശിഷ്ഠാതിഥികളായിരുന്നു. SSC, HSC പരീക്ഷകളിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ മുളുണ്ട് മേഖലയിലെ മലയാളി വിദ്യാർത്ഥികളായ അനിഷ്ക സതികുമാർ, ആദിത്യ അജിത് നായർ, സ്നേഹ ഷാജികുമാർ എന്നിവർക്ക് അജിത്കുമാർ നായർ മെമ്മോറിയൽ എൻഡോവ്മെന്റ് ക്യാഷ് അവാർഡ് ചടങ്ങിൽ വിതരണം ചെയ്തു
മുംബൈയിൽ 60 വർഷം പൂർത്തിയാക്കിയ പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവർത്തകനും മുളുണ്ട് കേരള സമാജത്തിന്റെ പേട്രൺ മെമ്പറുമായ ലയൺ കുമാരൻ നായരെയും പത്നി സോമലത കുമാരൻ നായരേയും ജഹാൻഗിർ ആർട്ട് ഗാലറി സെക്രട്ടറി കാർത്യായനി മേനോനെയും ചടങ്ങിൽ ആദരിച്ചു.
പൂക്കള മത്സരത്തിൽ വിജയികളായ പി. കെ. രമേശൻ, പി. വിജയകുമാരി, ശശിധരൻ നായർ, മീന ശശിധരൻ നായർ, സോനാലി വിജോഷ്, നവ്യ അമ്മായത്ത് എന്നിവർക്ക് സമ്മാനം നൽകി.
പരിപാടികൾക്കു ശേഷം ഉച്ചക്ക് വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരിന്നു.
എ. രാധാകൃഷ്ണൻ, ഉണ്ണിക്കുട്ടൻ നായർ, എ.വി. കൃഷ്ണൻ, ഗിരീഷ് കുമാർ, മോഹൻദാസ് മേനോൻ, പ്രസന്നകുമാർ നായർ, ബി. കെ. കെ. കണ്ണൻ, മുരളി നായർ, ബാലകൃഷ്ണൻ നായർ, ഇടശ്ശേരി രാമചന്ദ്രൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇടശ്ശേരി രാമചന്ദ്രൻ അവതാരകനായിരുന്നു.
- മഹാരാഷ്ട്ര സർക്കാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു; നാളെ മുതൽ 5 അവധി ദിവസങ്ങൾ
- എസ്സ്.എൻ.ഡി.പി യോഗം കാമോത്തെ ശാഖ വാർഷികവും കുടുംബസംഗമവും
- എസ്.എൻ.ഡി.പി യോഗം ഭാണ്ഡൂപ് ശാഖ വാർഷികവും ഓണാഘോഷവും അടുത്ത ഞായറാഴ്ച്ച
- താനെ ജില്ലയിൽ ഇടിയും മിന്നലുമായി കനത്ത മഴ
- ഫ്രറ്റേർണിറ്റി ഓഫ് മലയാളി കത്തോലിക്സ് വാർഷികാഘോഷം നടന്നു
- കനൽത്തുരുത്തുകൾ; സ്ത്രീജീവിതത്തിന്റെ വിവിധ ഭാവങ്ങൾ പകർന്നാടിയ നാടകമെന്ന് പ്രശസ്ത എഴുത്തുകാരി മാനസി
- മുംബൈ ഡൽഹി ആഡംബര വിനോദസഞ്ചാര ട്രെയിൻ വീണ്ടും ഓടിത്തുടങ്ങി
- നവി മുംബൈയിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ മലയാളി അറസ്റ്റിൽ
- അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി
- സാമൂഹ്യ പ്രശ്നങ്ങൾ ജനമനസുകളിലെത്തിക്കാനുള്ള ഫലപ്രദമായ ആയുധമാണ് നാടകമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു (Watch Video)