കല്യാൺ രൂപത പിതൃവേദിയുടെ നാടക മത്സരങ്ങൾ നാളെ

0

കല്യാൺ രൂപതയിൽ നിന്നുള്ള വിവിധ ഇടവകകളിൽ നിന്നായി എട്ടു നാടകങ്ങളാണ് നാളെ സെപ്റ്റംബർ 17 ന് പിതൃവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ മാറ്റുരക്കുക.

അന്നേദിവസം നെരുളിലുള്ള അഗ്രികോളി ഓഡിറ്റോറിയത്തിൽ വെച്ചാണ് മോൺസിഞ്ഞൂർ റെവ.ഫാ.തോമസ് തലച്ചിറ മെമ്മോറിയൽ അവാർഡിനായുള്ള സാമൂഹ്യ നാടക മത്സരങ്ങൾ അരങ്ങേറുന്നത്.

കല്യാൺ രൂപതയിൽ നിന്നുള്ള വിവിധ ഇടവകകളിൽ നിന്നായി എട്ടു നാടകങ്ങൾ അവതരിക്കപ്പെടും.കല്യാൺ രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ തോമസ് ഇലവനാൽ പിതാവ്, ചലച്ചിത്ര നടനും പോയ വർഷത്തെ സ്പെഷ്യൽ ജൂറി അവാർഡ് ജേതാവുമായ അലൻസിയാർ ലേ ലോപ്പസ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here