ലോക മലയാളികളെ വിസ്മയിപ്പിച്ച മുംബൈയിലെ ഓണാഘോഷം (Watch Video)

0

പുലികളിയും പൂവിളികളും കേരളീയ കലകളുടെ വിസ്മയക്കാഴ്ചകളുമായി മുംബൈയിൽ നടന്ന
ഓണാഘോഷ പരിപാടികളിൽ നിന്ന് വേറിട്ട് നിൽക്കുകയാണ് സീവുഡ്‌സ് മലയാളി സമാജം സംഘടിപ്പിച്ച ഓണം ഒപ്പുലൻസ്.

സീവുഡ്സ് മലയാളി സമാജവും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ കോംപ്ലക്സുകളിലൊന്നായ നെക്സസ് മാളും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം അവതരണത്തിലും ആവിഷ്കാരത്തിലും വ്യത്യസ്തത പുലർത്തിയാണ് സംഘാടന മികവിന്റെ നൂതനാനുഭവമായത്. തിരക്കേറിയ മാളിന്റെ നടുത്തളത്തിൽ ഒരുക്കിയ ഭീമൻ പൂക്കളവും അതിനു ചുറ്റും നടന്ന കേരളീയ കലകളും കണ്ടു മടങ്ങിയത് ഇതര ഭാഷക്കാരടങ്ങുന്ന പതിനായിരങ്ങളാണ്.

ആംചി മുംബൈ ഓൺലൈനിലും മികച്ച പ്രതികരണമാണ് ഓണം ഒപ്പുലൻസ് വീഡിയോകൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. നാല് ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള ഒരു ലക്ഷത്തിലധികം പേർ കണ്ട ഓണാഘോഷത്തെ നൂറിലധികം പേർ പ്രകീർത്തിച്ചപ്പോൾ മൂവായിരത്തിലധികം പേരാണ് ഇഷ്ടം രേഖപ്പെടുത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here