അപ്പൻ എന്ന സിനിമക്ക് ശേഷം തന്നെ വീട്ടിലിരുത്താനാണ് ചിലരുടെ ശ്രമമെന്ന് നടൻ അലൻസിയാർ

0

സംസ്ഥാന സർക്കാരിന്റെ ചലച്ചിത പുരസ്കാരം ഏറ്റുവാങ്ങി അലൻസിയർ നടത്തിയ പ്രസ്താവന വിവാദമായതിന് പുറകെ നടനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്.

എന്നാൽ വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ചാണ് മുംബൈയിൽ ഇന്ന് രാവിലെ നടന്ന സാംസ്‌കാരിക ചടങ്ങിൽ അലൻസിയാർ പ്രതികരിച്ചത്

താൻ പറഞ്ഞതിന്റെ പൊരുൾ മനസിലാക്കാതെ എന്നെ ക്രൂശിക്കുന്നതെന്നാണ് അലൻസിയാർ പറയുന്നത്

അപ്പൻ എന്ന സിനിമക്ക് ശേഷം തന്നെ വീട്ടിലിരുത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും നടൻ പറഞ്ഞു

സ്ത്രീകൾ ഉൾപ്പടെ എല്ലാവരെയും ബഹുമാനിച്ചാണ് ശീലമെന്നും അലൻസിയാർ വ്യക്തമാക്കി

നവി മുംബൈയിൽ കല്യാൺ രൂപതയുടെ പിതൃവേദി സംഘടിപ്പിച്ച നാടക മത്സരം ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പോയ വർഷത്തെ സ്പെഷ്യൽ ജൂറി പുരസ്‌കാര ജേതാവ്.

LEAVE A REPLY

Please enter your comment!
Please enter your name here