പച്ചയായ സത്യങ്ങൾ വിളിച്ചു പറയുവാൻ ശക്തമായ മാധ്യമം നാടകങ്ങളാണെന്ന് ചലച്ചിത്ര നടൻ അലൻസിയാർ

0

മുംബൈ പോലുള്ള ഒരു മെട്രോ നഗരത്തിൽ ഇത്രയേറെ ആവേശത്തോടെ നാടക മത്സരങ്ങൾ സംഘടിപ്പിക്കുവാൻ സാധിക്കുന്നതിൽ പിതൃവേദി എന്ന സംഘടനയെ അഭിനന്ദിച്ച അലൻസിയാർ പച്ചയായ സത്യങ്ങൾ സമൂഹത്തോട് വിളിച്ചു പറയുവാൻ ഏറ്റവും ശക്തമായ മാധ്യമം നാടകങ്ങളാണെന്നും ചൂണ്ടി കാട്ടി.

കല്യാൺ രൂപത പിതൃവേദിയുടെ നേതൃത്വത്തിൽ മോൺസിഞ്ഞൂർ തലച്ചിറ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കായുള്ള നാടക മത്സരങ്ങൾ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചലച്ചിത്ര നടൻ അലൻസിയാർ ലേ ലോപ്പസ്.

നെരുളിലുള്ള അഗ്രി കോളി ഓഡിറ്റോറിയത്തിൽ നടനും പോയ വർഷത്തെ പ്രത്യേക ജൂറി പുരസ്‌കാര ജേതാവുമായ അലൻസിയാർ ലേ ലോപ്പസ് നാടകമത്സരങ്ങൾക്ക് തിരി തെളിച്ചു ഉദ്ഘാടനം നിർവഹിച്ചു..

പിതൃവേദി ഡയറക്ടർ റെവ. ഫാ. ബോബി മുളക്കാംപിള്ളി അധ്യക്ഷ പ്രസംഗവും പിതൃവേദി പ്രസിഡണ്ട് അഡ്വ. വി ഏ മാത്യു സ്വാഗത പ്രസംഗവും നടത്തി.കല്യാൺ രൂപത മുൻ വികാരി ജനറൽ റെവ ഫാ ജേക്കബ് പുറത്തുർ ആശംസാ പ്രസംഗം നടത്തുകയും വിശിഷ്ടാതിഥിക്ക് പൊന്നാട അണിയിക്കുകയും ചെയ്‌തു .

കല്യാൺ രൂപതയുടെ നാസിക് തുടങ്ങി വിവിധ ഇടവകകളിൽ നിന്നായി എട്ട് സാമൂഹ്യ നാടകങ്ങൾ അരങ്ങേറി. ലഹരിയുടെ കടന്ന് കയറ്റം , ഭ്രൂണഹത്യ, തിരസ്കരിക്കപ്പെടുന്ന ഭിന്നലിംഗ സമൂഹം തുടങ്ങി സമൂഹത്തിലെ വിവിധ അനീതികളെ പച്ചയായി തുറന്ന് കാട്ടുവാൻ നാടങ്ങൾക്ക് സാധിച്ചുവെന്ന് വിധികർത്താക്കൾ പറഞ്ഞു.

രാവിലെ ഏഴരയ്ക്ക് ദിവ്യബലിയ്ക്ക് ശേഷം രെജിസ്ട്രെഷനോട് കൂടി ആരംഭിച്ച് നറുക്കെടുപ്പിലൂടെ ചെസ്റ്റ് നമ്പരുകൾ നൽകിയ ശേഷമാണ് നാടക മത്സരങ്ങൾ ആരംഭിച്ചത്..

മത്സരാർഥികളും അംഗങ്ങളും നടകപ്രേമികളും അടക്കം അഞ്ഞൂറിൽ പരം പ്രേക്ഷകർ നാടകങ്ങൾ ആസ്വദിക്കാനായി എത്തി ചേർന്നു.

കല്യാൺ രൂപത മെത്രാൻ ബിഷപ്പ് മാർ തോമസ് ഇലവനാൽ, രൂപതാ വികാരി ജനറൽ റെവ. ഫാ.. ഫ്രാൻസിസ് ഇലവുത്തിങ്കൽ, മുഖ്യാതിഥി അലൻസിയർ ലോപ്പസ് എന്നിവർ ചേർന്ന് മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം നിർവഹിച്ചു.

പിതൃവേദി അംഗങ്ങളുടെ ആവേശപൂർവകമായ ഒത്തൊരുമയും മുന്നേറ്റവും അതീവ സന്തോഷം പകരുന്നുവെന്ന് രൂപതാമെത്രാനായ ബിഷപ്പ് മാർ തോമസ് ഇലവനാല്‍ പറഞ്ഞു. പിതൃവേദിയുടെ പ്രവർത്തനങ്ങളെയും അംഗങ്ങളുടെ തീഷ്ണതയെയും ബിഷപ്പ് മുക്തകണ്ടം പ്രശംസിച്ചു..

ആനിമേറ്റർ രാജീവ് തോമസ് വചന വായനയും ട്രെഷറർ സുരേഷ് തോമസ് വൈസ് പ്രസിഡന്റ്‌ പീ ഒ ജോസ്, നേരുൾ പിതൃവേദി പ്രസിഡന്റ് സിബി ജോസഫ് എന്നിവർ പ്രസംഗിക്കുകയും ചെയ്‌തു.
ജോയിന്റ് സെക്രട്ടറി അഡ്വ.റ്റിറ്റി തോമസ് ഉൽഘടന സമാപന ചടങ്ങുകൾക്ക് അവതാരകൻ ആയി.

മനോജ്‌ മുണ്ടിയാട്ട്, ആശിഷ് എബ്രഹാം, ക്ലിന്റെൻ ഡാനിയേൽ എന്നിവരായിരുന്നു വിധികർത്താക്കൾ

നാടക മത്സരത്തിന്റെ കോർഡിനേറ്ററും പിതൃവേദി സെക്രട്ടറിയുമായ ആന്റണി ഫിലിപ്പ് മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു.

ഒന്നാസ്ഥാനം – മകളെ മാപ്പ്, St Thomas Church, Vashi
രണ്ടാം സ്ഥാനം – ഇയ്യോബിന്റെ പുസ്തകം, St.Bertholomew Church, Kalyan East
മൂന്നാം സ്ഥാനം – ബോക്സ്സസ്, Little Flower Church, Nerul
Best Direction – മകളെ മാപ്പ്, St Thomas Church, Vashi
Best Actor – ഇയ്യോബിന്റെ പുസ്തകം,(പാപ്പച്ചൻ )St.Bertholomew Church, Kalyan East
Best Actress – മകളെ മാപ്പ് (അന്ന ), St Thomas Church, Vashi
Best Supporting Actor -ഒരു വലിയ മരണം ഒരു ചെറിയ മരണം (മാത്യൂസ് ), St Marys Church, Nasik
Best Supporting Actress – ബോക്സസ് ( സ്ത്രീ )Little Flower Church, Nerul
Best Child Acting – മകളെ മാപ്പ് ( ജോക്കുട്ടൻ ), St. Thomas Chuch, Vashi
Best Stage Setting -മകളെ മാപ്പ് , St. Thomas Chuch, Vashi

LEAVE A REPLY

Please enter your comment!
Please enter your name here