ബോംബെ കേരളീയ സമാജത്തിൻെറ ഓണാഘോഷവും വിശാല കേരളം സാഹിത്യ പുരസ്കാരദാനവും

0

ബോംബെ കേരളീയ സമാജത്തിന്റെ ഓണാഘോഷവും സമാജം മുംബൈയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന വിശാല കേരളത്തിന്റെ എഴുപത്തഞ്ചാം വാർഷികം പ്രമാണിച്ച് ഏർപ്പെടുത്തിയ സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരദാനവും നടന്നു.

മാട്ടുംഗ കച്ചി ലോഹാർവാഡി ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യാതിഥി വൈസ് അഡ്മിറൽ രാജാറാം സ്വാമിനാഥൻ സാഹിത്യകാരൻ ശ്രീ.പി.ആർ. നാഥന് , പുരസ്കാരം സമ്മാനിച്ചു. വിശാല കേരളം വിശേഷാൽ പ്രതിയും ചടങ്ങിൽ പ്രകാശനം ചെയ്തു.

സമാജത്തിന്റെ ഓണാഘോഷവും വിശാല കേരളം ഡയമണ്ട് ജൂബിലി ആഘോഷങ്ങളും ഒരുമിച്ച് കൊണ്ടാടിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ബോംബെ കേരളീയ സമാജം പ്രസിഡണ്ടും ജനം ടി.വി എം.ഡിയുമായ ഡോ: എസ്.രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരം സുധീർ കരമന വിശിഷ്ടാതിഥിയായിരുന്നു സമാജം സെക്രട്ടറി വിനോദ് കുമാർ വി. നായർ സ്വാഗതവും ജോ.സെക്രട്ടറി പത്മ സുന്ദരൻ നന്ദിയും പറഞ്ഞു. ട്രഷറർ ആർ.എൻ . സുരേഷ് കുമാറും,മറ്റു ഭരണ സമിതി അംഗങ്ങൾ,മുൻകാല സമാജ പ്രവർത്തകർ മുതലായവർ സംബന്ധിച്ചു.

സമാജത്തിന്റെ ഡാൻസ് ക്ലാസ്സിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും, കവിതാ പാരായണം, ഗാനമേള, വനിതാ വിഭാഗം അവതരിപ്പിച്ച കൈകൊട്ടിക്കളി എന്നിവയും ഉണ്ടായിരുന്നു.

മുൻകാല സമാജം ഭാരവാഹികളായ ശ്രീ.പി.സി. ചെറിയാൻ, ശ്രീ.പി.സുകുമാരൻ, ശ്രീ. വി.സുരേന്ദ്ര ബാബു, ശ്രീ. എം.തോമസ് എന്നിവരെ ആദരിച്ചു. ഉന്നത വിജയം നേടിയ കുട്ടികളെയും ആദരിച്ചു.

ജനം ടി.വി.യുടെ പുതിയ എം. ഡി ആയി തിരഞ്ഞെടുക്കപ്പെട്ട സമാജം പ്രസിഡണ്ട് ഡോ: എസ്.രാജശേഖരൻ നായരെ ഭാരത് ഭാരതി ഭാരവാഹികൾ ചടങ്ങിൽ ആദരിച്ചു.

സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നീ സ്ഥാപനങ്ങളും വിശിഷ്ടാതിഥികളെ ആദരിച്ചു.

ഓണമുൾപ്പെടെയുള്ള കേരളീയ ആഘോഷങ്ങളും സാംസ്കാരിക ഉത്സവങ്ങളും മലയാളികൾ മറുനാട്ടിൽ ഗംഭീരമായി ആഘോഷിക്കുന്നത് മാതൃകാപരമാണെന്ന് പി.ആർ. നാഥൻ പറഞ്ഞു.

ഗണപതിയും വിശ്വാസ സംരക്ഷണവും മഹാരാഷ്ട്രീയരോടൊത്ത് മലയാളികളും ആഘോഷിക്കണമെന്നും ഗണപതിയുടെ രൂപവും ഭാവവും നമ്മുടെ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും ഉദാത്ത ഭാവങ്ങളുടെ ഉജ്വല പ്രതീകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here