മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സിന്റെ ആഭിമുഖ്യത്തിൽ മലയാള സിനിമാ തറവാട്ടിലെ കാരണവരായ മധുവിന്റെ നവതി ആഘോഷം വിവിധ കലാപരിപാടികളോടെ സെപ്റ്റംബർ 23, ശനിയാഴ്ച, വൈകീട്ട് 7:30 ന് മുളുണ്ട് മഹാകവി കാളിദാസ നാട്യമന്ദിറിൽ നടക്കും
കലാപരിപാടികൾക്ക് മുൻപുള്ള സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി ഓസ്കാർ പുരസ്‌കാര ജേതാവ് റസൂൽ പൂക്കുട്ടി പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
മികച്ച സേവനത്തിനു പ്രസിഡന്റിന്റെ അവാർഡ് ലഭിച്ച റവന്യൂ ഇന്റലിജിൻസ് ഓഫീസർ ശൈലേഷ് നായരും, മുംബൈ കേരളീയ സമാജത്തിന്റെ പ്രസിഡന്റും ജനം ടിവിയുടെ മാനേജിങ് ഡയറക്ടറുമായ രാജശേഖരൻ നായരും വിശിഷ്ടാതിഥികളായിരിക്കും .
ബഹുഭാഷ ചിത്രങ്ങളുടെ നിർമ്മാതാവ് ഗുഡ്നൈറ്റ് മോഹൻ, ജവാനും മുല്ലപ്പൂവും എന്ന സിനിമയുടെ നിർമ്മാതാവും നിരവധി മലയാളം ഹിന്ദി സിനിമകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ലൈൻ പ്രൊഡ്യൂസറുമായ വിനോദ് ഉണ്ണിത്താൻ, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ നിർമ്മാതാവ് മുരളി മാട്ടുമ്മൽ, ലയൺ കുമാരൻ നായർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. കൂടാതെ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ, കലാസാംസ്‌കാരിക സാഹിത്യ സിനിമ രംഗങ്ങളിൽ നിന്നുള്ളവരും സംബന്ധിക്കും.
മധുവിന് 90 വയസ്സ് തികയുന്ന സെപ്റ്റംബർ 23 ന് തന്നെ നടക്കുന്ന ആഘോഷപരിപാടികളിൽ ഗുരു ഗോപിനാഥിന്റെ ശിഷ്യൻ ഡോ. സജീവ് നായർ അവതരിപ്പിക്കുന്ന മധുവിന്റെ ചിത്രങ്ങളിലെ ഗാനങ്ങൾ ആസ്പദമാക്കിയുള്ള ദൃശ്യാവിഷ്‌കാരവും മുഖ്യ ആകർഷകമായിരിക്കും.
തുടർന്ന് കല്യാണിലെ അർദ്ധനാരീശ്വര നൃത്തകലാലയത്തിലെ ഗുരു ശശികുമാറിന്റെയും ഗുരു ശാന്തിനി ശശികുമാറിന്റെയും ശിക്ഷണത്തിൽ കാർത്തിക പദ്മനാഭൻ, ലക്ഷ്മി ആർ. നായർ, ശുഭപ്രിയ വി. നായർ, അഞ്ജന യോഗേഷ്, ശ്രീലക്ഷ്മി രാജേന്ദ്രൻ, ലക്ഷ്മി എസ്. പിള്ള എന്നിവർ അവതരിപ്പിക്കുന്ന ഭരതനാട്യവും അരങ്ങേറും.
സംഗീതസംവിധായകൻ വേണുഗോപാലിന്റെ നേതൃത്വത്തിൽ പുണെയിലെ ശ്രീരാഗം ഓർക്കെസ്ട്ര നിരവധി കലാകാരന്മാരെ അണിനിരത്തി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലെ ഗാനങ്ങൾ ആലപിക്കും. പൂജ സന്തോഷ് പ്രാർഥനാ ഗാനം ആലപിക്കും
കൂടുതൽ വിവരങ്ങൾക്ക് വൈസ് ചെയർമാൻ അഡ്വക്കേറ്റ് പി. ആർ. രാജ്‌കുമാർ ( 8879710016 )
- മഹാനഗരത്തില് മലയാളത്തനിമയുടെ നൂപുരധ്വനികളുയര്ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം