ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു

0

പൻവേലിലെ മലയാളികളായ കോൺഗ്രസ് അനുഭാവികളുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു. ചടങ്ങിൽ പാലക്കാട് തൃത്താല നിയോജക മണ്ഡലം മുൻ എം.എൽ.എ വി.ടി.ബൽറാം മുഖ്യാതിഥിയായിരുന്നു.

പൻവേലിലും പ്രാന്ത പ്രദേശങ്ങളിൽ നിന്നുമായി വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന നൂറിലധികം പേർ സംയുക്ത അനുസ്മരണ യോഗത്തിൽ പങ്കെടുത്തു

കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ പ്രസിഡന്റ് മനോജ് കുമാർ എം.എസ്., എൻ.എസ്.എസ്. പൻവേൽ യൂണിറ്റി സെക്രട്ടറി .പി.സി.ശിവദാസ്, സാമൂഹിക പ്രവർത്തകൻ കെ.ജി.എം.നായർ, നടനും എഴുത്തുകാരനുമായ രവി തൊടുപുഴ, എസ്.എൻ.ഡി.പി.യോഗം പൻവേൽ പ്രസിഡന്റ് വിജയൻ, സെന്റ് ജോർജ് കത്തോലിക്ക ചർച്ച്‌ പൻവേൽ പ്രതിനിധി രാജീവ് തോമസ്., ചൈതന്യ ട്രസ്റ്റ് പൻവേൽ പ്രസിഡന്റ് ജയചന്ദ്രൻ വാസു, അയ്യപ്പ സേവസംഘം വൈസ് പ്രസിഡന്റ് ശ്രീകുമാർ പി., സെന്റ് ഗ്രീഗോറിയോസ് ചർച്ച്‌ ആക്കുർളി സെക്രെട്ടറി ഫീലിപ്പോസ്., സെന്റ് പീറ്റേഴ്സ് മാർത്തോമ ചർച്ച്‌ പൻവേൽ പ്രതിനിധി സാംകുട്ടി., എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

വർത്തമാനകാലത്ത് ഇത്രയും മനുഷ്യസ്നേഹിയായ മറ്റൊരു രാഷ്ട്രീയ നേതാവിനെ കണ്ടെത്താനാവില്ലെന്ന് വി.ടി.ബൽറാം അനുസ്മരിച്ചു.

തുടർന്ന് കെ.ജി.എം നായർ, രാജീവ് തോമസ്, രവി തൊടുപുഴ, ജയചന്ദ്രൻ വാസു, വിജയചന്ദ്രൻ, മദനൻ എന്നിവരും ആദരാഞ്ജലികളർപ്പിച്ച് സംസാരിച്ചു.

സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്ത യോഗത്തിൽ അനിൽ കുമാർ പിള്ള അധ്യക്ഷത വഹിച്ചു. മുരളി കെ.നായർ നന്ദി പ്രകാശിപ്പിച്ചു.


Photo : വി.ടി.ബൽറാം ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിക്കുന്നു. (Still credit : Manoj Kakkasseri)

LEAVE A REPLY

Please enter your comment!
Please enter your name here