നടൻ ദേവ് ആനന്ദിന്റെ മുംബൈയിലെ ആഡംബരവസതി 400 കോടിക്ക് വിറ്റു

0

ബോളിവുഡ് നടൻ ദേവ് ആനന്ദിന്റെ മുംബൈയിലെ ആഡംബരവസതി 400 കോടിക്ക് വിറ്റു കെട്ടിടനിർമാണക്കമ്പനിക്ക് വിറ്റു. നടന്റെ വിയോഗത്തിനുശേഷം ഭാര്യയും മക്കളും മറ്റു നഗരങ്ങളിൽ സ്ഥിരതാമസമാക്കിയതോടെ സ്വത്ത് നഗരമധ്യത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.

ദേവ് ആനന്ദ് തന്റെ ജീവിതത്തിലെ 40 വർഷവും ഭാര്യ കൽപന കാർത്തിക്, മക്കളായ സുനിൽ ആനന്ദ്, ദേവീന ആനന്ദ് എന്നിവരോടൊപ്പം ചെലവഴിച്ചത് ജുഹുവിലുള്ള ഈ വീട്ടിലാണ്.

ഒരു റിയൽ എസ്റ്റേറ്റ് കമ്പനിക്കാണ് ദേവ് ആനന്ദിന്റെ ജുഹു ബംഗ്ലാവ് വിറ്റത്. പ്രദേശത്തെ പ്രമുഖ വ്യവസായികളുടെ ബംഗ്ലാവുകളുള്ള മുംബൈയിലെ ഐകോണിക് സ്ഥലത്ത് 22 നിലകളുള്ള ടവർ പണിയുവാനാണ് പദ്ധതി

1950 ൽ ജുഹുവിൽ ഈ വീട് പണിയാൻ തീരുമാനിച്ചപ്പോൾ അധികമാരും അറിയാത്ത ചെറിയൊരു പ്രദേശമായിരുന്നുവെന്ന് ദേവ് ആനന്ദ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അന്ന് ജുഹു ഒരു ചെറിയ ഗ്രാമമായിരുന്നു. അന്ന് ഏകാന്തമായിരുന്നു ജുഹു പിന്നീട് മുംബൈയിലെ തിരക്കേറിയ കേന്ദ്രമായി മാറുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here